ജ​ർ​മ​നി​ക്ക് ആ​ദ്യ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ എം​പി
Tuesday, January 15, 2019 11:42 PM IST
ബ​ർ​ലി​ൻ: ജ​ർ​മ​നി​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഒ​രു ട്രാ​ൻ​സ്ജെ​ൻ​ഡ​ർ എം​പി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ബ​വേ​റി​യ​ൻ പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ടെ​സ ഗാ​ൻ​സെ​റ​ർ അ​ടു​ത്ത ആ​ഴ്ച ചു​മ​ത​ല​യേ​ൽ​ക്കും.

മാ​ർ​ക്ക​സ് ഗാ​ൻ​സ​റ​റാ​യാ​ണ് ടെ​സ നേ​ര​ത്തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. സ്ത്രീ​യാ​യി മാ​റി​യ ശേ​ഷം വീ​ണ്ടും ചു​മ​ത​ല​യേ​ൽ​ക്കു​ക​യാ​ണ്. ലിം​ഗ​മാ​റ്റ​ത്തി​നു​ള്ള നി​യ​മ​പ​ര​മാ​യ സ​ങ്കീ​ർ​ണ​ത​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്ന് സ്ത്രീ ​എ​ന്ന നി​ല​യി​ലു​ള്ള ആ​ദ്യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ർ പ്ര​ഖ്യാ​പി​ച്ചു.

2013ലാ​ണ് ആ​ദ്യ​മാ​യി പാ​ർ​ല​മെ​ന്‍റി​ലെ​ത്തു​ന്ന​ത്. ഗ്രീ​ൻ പാ​ർ​ട്ടി​യു​ടെ പ്ര​തി​നി​ധി​യാ​ണ്. മാ​ർ​ക്ക​സ് എ​ന്ന പേ​രി​ൽ പു​രു​ഷ​നാ​യാ​ണ് ആ​ദ്യ കാ​ല​യ​ള​വ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഏ​താ​നും ആ​ഴ്ച മു​ൻ​പാ​ണ് ഇ​നി താ​ൻ സ്ത്രീ​യാ​യി​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ