ജര്‍മനിയില്‍ എഎഫ്ഡി നേതാവിനെ വധിക്കാന്‍ ശ്രമം
Friday, January 11, 2019 2:31 PM IST
ബര്‍ലിന്‍: ജര്‍മനിയില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എഎഫ്ഡിയുടെ നേതാവിനെതിരേ വധശ്രമം. ഗുരുതരമായി പരുക്കേറ്റ ഫ്രാങ്ക് മാഗ്നിറ്റ്‌സ് ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍.

ജര്‍മന്‍ പാര്‍ലമെന്റംഗം കൂടിയായ മാഗ്നിറ്റ്‌സിനെ മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്നു വ്യക്തമായിട്ടുണ്ട്. ബ്രെമിനിലെ ഒരു തിയെറ്ററില്‍ ബോധരഹിതനായാണ് അദ്ദേഹത്തെ കണ്‌ടെത്തിയത്. വീണ ശേഷവും അദ്ദേഹത്തിന്റെ തലയ്ക്ക് മര്‍ദനമേറ്റിട്ടുള്ളതായാണ് സൂചന.

ഒരു ബില്‍ഡറുടെ ധൈര്യപൂര്‍വമുള്ള ഇടപെടലാണ് മാഗ്നിറ്റിസിന്റെ ജീവന്‍ നഷ്ടപ്പെടാതിരിക്കാന്‍ കാരണമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. ജര്‍മന്‍ ജനാധിപത്യത്തിലെ കറുത്ത ദിവസമാണിതെന്നും എഎഫ്ഡി നേതൃത്വം പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍