എന്മയ്ക്ക് പുതിയ നേതൃത്വം; റജി നന്തികാട്ട് പ്രസിഡന്‍റ്, എബ്രഹാം പൊന്നുംപുരയിടം സെക്രട്ടറി
Wednesday, January 9, 2019 6:07 PM IST
ലണ്ടൻ: എൻഫീൽഡ് മലയാളി അസോസിയേഷന് ( ENMA ) പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി റജി നന്തികാട്ട് (പ്രസിഡന്‍റ്), ബിബിരാജ് ( വൈസ് പ്രസിഡന്‍റ്), ഏബ്രഹാം പൊന്നുംപുരയിടം (സെക്രട്ടറി), സഞ്ചേഷ് (ജോയിന്‍റ് സെക്രട്ടറി), രഘുനാഥൻ (ട്രഷറർ), സ്വപ്ന ബേബി (ജോയിന്‍റ് ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

റജി നന്തികാട്ട് അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിലെ യുക്മ പ്രതിനിധികളായ റജി നന്തികാട്ട്, എബ്രഹാം പൊന്നുംപുരയിടം , സിമി സതീഷ് എന്നിവരെ വീണ്ടും യുക്മ പ്രതിനിധികളായി തെരഞ്ഞെടുത്തു. മറ്റു കമ്മിറ്റി അംഗങ്ങളായി ജോർജ് പറ്റിയാൽ, ഷൈൻ ജോസഫ് , ബിനു ജോസ് എന്നിവരെയും തെരഞ്ഞെടുത്തു.

യുക്മയുടെ റീജൺ നാഷണൽ കലാമേളകളിലും കായികമേളകളിലും നിരവധി സമ്മാനങ്ങൾ നേടിയ എന്മയുടെ കുട്ടികളുടെയും യുവജനങ്ങളുടെയും കായികപരവും കലാപരവുമായ കഴിവുകൾ വളർത്തുന്നതിന് മുൻ‌തൂക്കം കൊടുക്കുന്ന നിരവധി കർമപരിപാടികളാണ് പുതിയ കമ്മിറ്റി ആസൂത്രണം ചെയ്യുന്നത്. മുതിർന്ന മറ്റു അംഗങ്ങളുടെ മാനസിക ഉല്ലാസത്തിനും ഒത്തുചേരലിനുമായിമായി രൂപം കൊടുത്ത എന്മ ക്ലബിന്‍റെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും പുതിയ കമ്മിറ്റി തീരുമാനമെടുത്തു.

റിപ്പോർട്ട്: അലക്സ് വർഗീസ്