യൂ​റോ​പ്പി​ൽ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച; ആ​ൽ​പ്സി​ൽ അ​പാ​യ മു​ന്ന​റി​യി​പ്പ്
Saturday, January 5, 2019 10:34 PM IST
ബ​ർ​ലി​ൻ: ആ​ൽ​പ്സി​ന്‍റെ താ​ഴ്വാ​ര​ങ്ങ​ളി​ൽ ക​ന​ത്ത മ​ഞ്ഞു വീ​ഴ്ച​യു​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ്. മു​പ്പ​തു സെ​ന്‍റി​മീ​റ്റ​ർ വ​രെ​യാ​ണ് മ​ഞ്ഞു വീ​ഴ്ച പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്ന് അ​തീ​വ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പും ന​ൽ​കി​ക്ക​ഴി​ഞ്ഞു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ റോ​ഡ്, റെ​യ്ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടും. ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ തെ​ക്ക​ൻ ജി​ല്ല​ക​ളി​ലെ​ല്ലാം റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

മ​ഞ്ഞു​റ​ഞ്ഞ് ഭാ​രം കൂ​ടു​ന്ന​തോ​ടെ വൈ​ദ്യു​തി ലൈ​നു​ക​ൾ പൊ​ട്ടി വീ​ഴാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ളും അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ.

മ​ഞ്ഞി​ടി​ച്ചി​ലി​നു​ള്ള സാ​ധ്യ​ത​യും വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. സ്കീ​യിം​ഗ് എ​ല്ലാ​ടി​യ​ത്തും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ചെ​റി​യ അ​ന​ക്കം പോ​ലും മ​ഞ്ഞി​ടി​ച്ചി​ലി​നു കാ​ര​ണ​മാ​കാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.

വാ​രാ​ന്ത്യ​ത്തി​ൽ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച കാ​ര​ണം മ്യൂ​ണി​ക്ക് എ​യ​ർ​പോ​ർ​ട്ടി​ൽ 120 ഫ്ളൈ​റ്റു​ക​ൾ റ​ദ്ദാ​ക്കി. സ​ർ​വീ​സ് ന​ട​ത്തി​യ വി​മാ​ന​ങ്ങ​ളാ​വ​ട്ടെ മ​ണി​ക്കൂ​റു​ക​ളു​ടെ കാ​ല​താ​മ​സം നേ​രി​ട്ട​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തെ​ക്ക​ൻ ജ​ർ​മ​നി​യി​ലെ പാ​ത​ക​ളി​ൽ സ്ഥി​ര​മാ​യ മ​ഞ്ഞു​വീ​ഴ്ച ഹൈ​വേ​ക​ളു​ടെ യാ​ത്രാ​സൗ​ക​ര്യ​ത്തെ ത​ള​ർ​ത്തി.

കൊ​ടു​ങ്കാ​റ്റ്, ക​ന​ത്ത മ​ഴ, മ​ഞ്ഞു​വീ​ഴ്ച എ​ന്നി​വ മൂ​ലം ട്രാ​ഫി​ക് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ കൂ​ടു​ത​ൽ സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്ഥാ കേ​ന്ദ്ര​ങ്ങ​ൾ അ​റി​യി​ച്ചു. അ​ന്ത​രീ​ക്ഷ താ​പ​നി​ല മൈ​ന​സ് പ​ത്തി​നു മു​ക​ളി​ലേ​യ്ക്ക് ക​യ​റു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. തി​ങ്ക​ളാ​ഴ്ച വ​രെ മ​ഞ്ഞു​വീ​ഴ്ച തു​ട​രു​മെ​ന്നും സെ​ൻ​ട്ര​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​റ്റീ​റോ​ള​ജി ആ​ൻ​ഡ് ജി​യോ​ഡൈ​നാ​മി​ക്സ് പ്ര​വ​ചി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ