യു കെകെസിവൈഎം കൺവൻഷൻ നവംബർ 24ന് ലെസ്റ്ററിൽ
Wednesday, October 10, 2018 7:54 PM IST
ലണ്ടൻ: യുകെയിലെ ക്നാനായ യുവജനങ്ങൾ ഒരുമിക്കുന്ന യുവജന ക്നാനായ കൺവൻഷൻ UKKCYL "തെക്കൻസ് 2018' നവംബർ 24 ന് ലെസ്റ്ററിലെ Judgemeadow കമ്യൂണിറ്റി കോളജിൽ നടക്കും.

രാവിലെ ഒന്പതിന് വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കുന്ന "തെക്കൻ സ് 2018' രാത്രി എട്ടോടെ അവസാനിക്കും. 1500-ഓളം ക്നാനായ യുവജനങ്ങളെ പ്രതീക്ഷിക്കുന്ന 'THEKKANS 2018' കൺവൻഷനിൽ യുവജനങ്ങൾ ആസ്വദിക്കുന്ന തരത്തിൽ ചർച്ചകൾ, മ്യൂസിക്, ഡാൻസ് , ഡിജെ, കോമഡി തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകി യുവജനങ്ങളെ ആവേശത്തിൽ ആറാടിക്കാൻ പാകത്തിൽ അവർക്ക് ഒരു കലാവിസ്മയം ഒരുക്കാനാണ് പ്രസിഡന്‍റ് ജോൺ മലേമുണ്ട ക്കലിന്റെ നേതൃത്വത്തിലുള്ള UKKCYL കേന്ദ്ര കമ്മിറ്റിയുടെ പദ്ധതികൾ.

യുകെയിലും പുറത്തുനിന്നുമുള്ള വിവിധ കലാകാരന്മാർ ഈ കലാ വിസ്മയത്തിൽ പങ്കെടുക്കും. യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള 38 ഓളം UKKCYL യൂണിറ്റുകളിൽ നിന്നും ക്നാനായ യുവജനങ്ങളാണ് കൺവൻഷനിൽ പങ്കെടുക്കുന്നത്.

ചടങ്ങിൽ UKKCYL ലിൽ നിന്നു തന്നെ വിവാഹം കഴിച്ച യുവ ദമ്പതികളെ അഭിനന്ദിക്കുകയും 25 -ാം വിവാഹവാർഷികം ആഘോഷിക്കുന്ന മാതാപിതാക്കളെ ആദരിക്കുകയും ചെയ്യും. സംഗമത്തിന് ആവേശം പകരാൻ "THEKKANS 2018' ന്‍റെ സ്വാഗത നൃത്തത്തിനു ള്ള ഗാനവും, തീം സോംഗും അണിയറയിൽ ഒരുങ്ങി കഴിഞ്ഞു.

കൺവൻഷന്‍റെ ടിക്കറ്റ് വിതരണോദ്ഘാടനം വെയിൽസിൽ നടന്ന UKKCYL ക്യാമ്പിൽ, യുകെകെസി വൈഎൽ എ നാഷണൽ ചാപ്ലയിൻ സജി മലയിൽ പുത്തൻപുരയിൽ മുൻ ട്രഷറർ ഡേവിഡ് ജേക്കബിനും Stoke on Trent Director ജോൺസി കിഷോറിനും നൽകി നിർവഹിച്ചു. യൂണിറ്റുകൾക്കുള്ള ടിക്കറ്റ് ബുക്കുകൾ ഓരോ യൂണിറ്റുകളുടെ പ്രതിനിധികൾ ചടങ്ങിൽ ഏറ്റുവാങ്ങി. കമ്മിറ്റി അംഗങ്ങളായ ജോൺ മാലേമുണ്ടക്കക്കൽ സ്റ്റീഫൻ ടോം, സ്റ്റെഫിൻ ഫിലിപ്സ്, നയന ബാബു, നവീന തോമസ്, നാഷണൽ ഡയറക്ടർമാരായ സിന്‍റോ വേട്ടുകല്ലേൽ , ജോമോൾ സന്തോഷ് , ഫാ. ജോസ് , ഫാ. shanjo എന്നിവർ സംബന്ധിച്ചു.