ലണ്ടൻ റീജണൽ ബൈബിൾ കൺവൻഷൻ നവംബർ 4 ന്, അഭിഷേക വേദിയായി ഹാരോ ലെഷർ സെന്‍റർ
Monday, October 8, 2018 8:21 PM IST
ലണ്ടൻ: സുവിശേഷവത്കരണത്തോടൊപ്പം പ്രാർഥനകളും അനുഭവ സാക്ഷ്യങ്ങളും പങ്കിട്ടു സുദൃഢമായ കുടുംബവും ശക്തമായ കൂട്ടായ്‌മയും രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകി രൂപതാ തലത്തിൽ സംഘടിപ്പിക്കുന്ന അഭിഷേകാഗ്നി കൺവൻഷനുകൾ നവംബർ 4 നു (ശനി) ലണ്ടനിലെ ഹാരോ ലെഷർ സെന്‍ററിൽ നടത്തപ്പെടുന്ന കൺവൻഷനോടെ സമാപിക്കും.

രാവിലെ 9:00 നു ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കൺവൻഷൻ വൈകുന്നേരം 5:00 ന് സമാപിക്കും.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ പരിശുദ്ധാൽമ ശുശ്രുഷകൾ നയിക്കുന്നതിലേക്കായി നിയോഗിക്കപ്പെട്ട ഫാ. സേവ്യർഖാൻ വട്ടായിലും ടീമും മാർ സ്രാന്പിക്കലിനൊപ്പം ഹാരോ ലെഷർ സെന്‍ററിൽ പരിശുദ്ധാത്മ കൃപകൾക്കായ് ശുശ്രുഷകൾ നയിക്കും.

റീജണൽ കൺവൻഷനുകളുടെ സമാപന ശുശ്രൂഷയിൽ ദൈവീക വരദാനങ്ങളും അനുഗ്രഹങ്ങളും ആത്മസന്തോഷവും അദ്ഭുത രോഗശാന്തികളും നേടിയെടുക്കുന്നതിനായി മുഴുവൻ വിശ്വാസികളേയും വികാരി ജനറാൾ ഫാ.തോമസ് പറയടിയിൽ, കോഓർഡിനേറ്റർ ഫാ.ജോസ് അന്ത്യാംകുളം, ചാപ്ലൈൻമാരായ ഫാ.സെബാസ്റ്റ്യൻ ചാമക്കാല, ഫാ.ഹാൻസ് പുത്തൻകുളങ്ങര എന്നിവർ സ്വാഗതം ചെയ്തു.

ധ്യാന പരിസരങ്ങളിൽ നിയന്ത്രിത കാർ പാർക്ക് സൗകര്യം ഉണ്ടായിരിക്കും.

വിവരങ്ങൾക്ക് : ഷാജി വാട്‌ഫോർഡ്‌ : 07737702264, ജോമോൻ ഹെയർഫീൽഡ്: 07804691069
സിറിയക്ക് മാളിയേക്കൽ: 07446355936

വിലാസം: Harrow Leisure Centre, Christchurch Avenue, Harrow, HA3 5BD

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ