സ്വിറ്റ്സർലൻഡിൽ ഇനി ടിക്കറ്റ് "ഇല്ലാതെ' ട്രെയിൻ യാത്ര
Saturday, October 6, 2018 8:52 PM IST
ജനീവ: സ്വിറ്റ്സർലൻഡിലെ ട്രെയിനുകളിൽ കൈവശം ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാൻ സൗകര്യമൊരുങ്ങുന്നു. റെയിൽവേയുടെ സ്മാർട്ട്ഫോണ്‍ ആപ്ലിക്കേഷനിലൂടെയാണ് ഈ സംവിധാനം യാത്രക്കാർക്കു നൽകുന്നത്.

ഈസിറൈഡ് സർവീസ് എന്നു പേരിട്ടിരിക്കുന്ന ഈ സർവീസിൽ ടിക്കറ്റ് എടുക്കാനുള്ള സമയ ലാഭവും ലാഭകരമായ പ്ലാനുകളും തെരഞ്ഞെടുക്കുകയും ചെയ്യാം.

ട്രെയിനുകളിലും ചില പൊതു ഗതാഗത സംവിധാനങ്ങളും ഇതു പരീക്ഷണാടിസ്ഥാത്തിൽ നടപ്പാക്കുകയാണ്. മുൻപ് യാത്ര ചെയ്ത റൂട്ടുകൾ കൂടി അപഗ്രഥിച്ച് ആപ്പ് തന്നെ ലാഭകരവും സമയലാഭമുള്ളതുമായ റൂട്ടുകളും ഗതാഗത മാർഗങ്ങളും നിർദേശിക്കും. ക്രെഡിറ്റ് കാർഡിൽ നിന്നോ ബാങ്ക് അക്കൗണ്ടിൽ നിന്നു നേരിട്ടോ ആയിരിക്കും ഇതിനുള്ള പണം ഈടാക്കുക.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ