അൽമനാർ മദ്രസ വാർഷിക പരീക്ഷ ഫലം പ്രഖ്യാപിച്ചു
Saturday, August 9, 2025 1:58 AM IST
ദോഹ: അൽമനാർ മദ്റസ 2024-25 അധ്യായന വർഷത്തെ വാർഷിക പരീക്ഷ ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയവരിൽ 20 ശതമാനത്തോളം വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും A പ്ലസ് കരസ്ഥമാക്കി.
ക്ലാസ് I A യിൽ നിഹ്മ അലി, ഇബ്രാഹിം ലത്തീഫ്, ആകിൽ അഹ്മദ് ഇർഫാൻ എന്നിവരും I B യിൽ അഹ്ലം ജാവീദ്, ദുആ മർവാൻ, മുഹമ്മദ് യഹ്യ, അഹ്മദ് ഹാതിം എന്നിവരും ഒന്ന് രണ്ട് മൂന്നു റാങ്കുകൾക്ക് അർഹരായി.
മറ്റ് ക്ലാസുകളിൽ ഹാതിം അബ്ദുൽ വഹാബ്, കെൻസ സുഹൈർ, അസ്വ സുഹൈൽ (II A) ഹാദിയ നഈം, അംറ മുഹമ്മദലി, ദുആ മുഹമ്മദ് (II B) കെൻസ അഷ്കർ, അബ്ദുല്ല അബ്ദുൽ ഹമീദ്, ഫാത്തിമ സയ്ൻ (III A) മർയം അഹ്മദ്, റിസ പാലക്കൽ, ഹലീം ഫാത്തിമ (III B) നബ്ഹാൻ ഉബൈദുല്ല, അംന അബ്ദുൽറഹ്മാൻ, ഇൽഫാ ഷംസ് (IV) ഹുദാ നഈം, അബ്ദുല്ല ഒമർ, ഐഷ ഫാരിസ്, നസ്രീൻ നൗഷാദ് (VI) മർയം കണിയാറക്കൽ, ഫൈസ ഹയാൽ, നീഹ ഇസ്നാ (VII) യഥാക്രമം ഒന്ന് രണ്ട് മൂന്നു റാങ്കുകൾക്ക് അർഹരായി.
പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ സെപ്റ്റംബർ 6നു ആരംഭിക്കുമെന്നും ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർക്ക് 60004486/55559756 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും പ്രിൻസിപ്പാൾ മുജീബ് റഹ്മാൻ മിശ്കാത്തി അറിയിച്ചു.