മാത്യു മുണ്ടിയാങ്കല്ലിന്റെ മാജിക്കൽ ബ്രാൻഡ്സ് ഇനി ഇന്ത്യയിലും
ശ്രീകുമാർ ഉണ്ണിത്താൻ
Wednesday, June 4, 2025 3:01 PM IST
ഫ്ലോറിഡ: ടാമ്പയിൽ നിന്നുള്ള മലയാളി വ്യവസായി മാത്യു മുണ്ടിയാങ്കല്ലിന്റെ മാജിക്കൽ ബ്രാൻഡ്സിന്റെ വിപണി ഇന്ത്യയിലേക്കും വ്യാപിപിക്കുന്നു. ഫ്ലോറിഡയിലെ ടാമ്പ ആസ്ഥാനമായിയാണ് മാജിക്കൽ ബ്രാൻഡ്സ് പ്രവർത്തിക്കുന്നത്.
2009ൽ ആരംഭിച്ച് ഇന്ന് ലോകമെമ്പാടുമുള്ള കുടുംബങ്ങൾക്കായി സ്വന്തമായി ഭക്ഷണം തയാറാക്കാൻ സഹായിക്കുന്ന അനേകം കിച്ചൻ ഉപകരണങ്ങൾ വിപണിയിൽ എത്തിക്കുന്ന കമ്പനിയാണ് മാജിക്കൽ ബ്രാൻഡ്സ്.
മാത്യു മുണ്ടിയാങ്കൽ ആഗോള ചെയർമാനും മാർക്ക് കോഫി സിഒയുമായി പ്രവർത്തിക്കുന്ന മാജിക്കൽ ബ്രാൻഡ്സ് ഇന്ന് അമേരിക്ക, കാനഡ, യൂറോപ്പ്, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ ദശലക്ഷക്കണക്കിന് ഉപകരണങ്ങൾ വിൽക്കുന്നുണ്ട്.
മാജിക്കൽ ബ്രാൻഡ്സിന്റെ പ്രമുഖ ഉത്പന്നങ്ങൾ:
മാജിക്കൽ ഗമ്മി മേക്കർ
വീട്ടിൽതന്നെ കുട്ടികൾക്ക് വിറ്റാമിൻ-ഗമ്മികൾ തയാറാക്കാം. മാതാപിതാക്കൾക്കുള്ള ഗെയിംചേഞ്ചർ
രുചിയുള്ളതും ആരോഗ്യകരവുമായ സ്നാകിംഗ് എന്നിവയാണ്.
മാജിക്കൽ ബട്ടർ മെഷീൻ
ഹെർബൽ ഇൻഫ്യൂഷൻ, നട്ട് മിൽക്ക്, സ്യൂപ്പ്, സാലഡ് ഡ്രസിംഗ്, വെൽനെസ് മിശ്രിതങ്ങൾ - ഒക്കെയും ഒരേ മെഷീനിൽ.

ബംഗളൂരുവിൽ ഹെലികോപ്റ്റർ ബിസിനസ് തുടങ്ങിയ മാത്യു, കാനഡയിൽ 30 വർഷമായി റിയൽ എസ്റ്റേറ്റ് രംഗത്ത് സജീവമാണ്. അവിടെനിന്നും ഗോൾഡൻ വിസയിൽ ഫ്ലോറിഡയിലെ ടാമ്പയിൽ എത്തി അവിടെയും റിയൽ എസ്റ്റേറ്റിൽ ചരിത്രം കുറിക്കുകയാണ് മാത്യു മുണ്ടിയാങ്കൽ.
ഭാര്യ എൽസമ്മ മുണ്ടിയാങ്കൽ, മക്കൾ ആൻഡ്രിയ മുണ്ടിയാങ്കൽ, ഫിലിപ്പ് മുണ്ടിയാങ്കൽ എന്നിവർ കന്പനിയിൽ പ്രവർക്കിക്കുന്നുണ്ട്. മാത്യു മുണ്ടിയാങ്കൽ ഫൊക്കാനയുടെ ബിസിനസ് ഫോറം വൈസ് ചെയർ കൂടിയാണ്.