കെനിയയിൽ വാഹനാപകടം; കൊല്ലം സ്വദേശി മരിച്ചു
Thursday, April 3, 2025 4:13 PM IST
നെയ്റോബി: കെനിയയിൽ നടന്ന വാഹനാപകടത്തിൽ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ജിജോ പൗലോസ്(33) മരിച്ചു. കൊല്ലക കാപ്പിൽ തറയിൽ സാജന്റെയും ആലീസിന്റെയും മകനാണ്.
കഴിഞ്ഞ ശനിയാഴ്ച രാവിലെ ജോലിക്കു പോകുന്ന വഴി നെയ്റോബിയിൽ വച്ചു ജിജോ സഞ്ചരിച്ചിരുന്ന ബൈക്കിൽ മിനിലോറിയിൽ ഇടിക്കുകയായിരുന്നു.
മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിച്ച് കന്നേറ്റി സിഎസ്ഐ റിസറക്ഷൻ ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും. സഹോദരി: ജിഷ.