മ​ല​യാ​ളം മി​ഷ​ൻ സ​ർ​ഗോ​ത്സ​വം ഓ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ൽ
Thursday, July 30, 2020 10:32 PM IST
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ഗ​സ്റ്റ് 1 മു​ത​ൽ 31 വ​രെ ഓ​ണ്‍​ലൈ​ൻ സ​ർ​ഗോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്നു. വ​ള​രെ വി​പു​ല​മാ​യി ന​ട​ത്താ​നു​ദ്ദേ​ശി​ച്ച സ​ർ​ഗോ​ത്സ​വം കോ​വി​ഡ് വ്യാ​പ​ന പ്ര​തി​രോ​ധ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഓ​ണ്‍​ലൈ​നാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കു​രു​ന്നു പ്ര​തി​ഭ​ക​ളു​ടെ പ്ര​യാ​ണ​പ​ഥ​ങ്ങ​ളി​ലൂ​ടെ​യു​ള്ള ഒ​രു സ​ഞ്ചാ​രം എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഒ​രു​ക്കു​ന്ന സ​ർ​ഗോ​ത്സ​വം അ​ബു​ദാ​ബി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ വേ​ന​ല​വ​ധി​ക്കാ​ല​ങ്ങ​ൾ സ​ർ​ഗാ​ത്മ​ക​മാ​ക്കാ​നൊ​ര​വ​സ​രം കൂ​ടി​യാ​ണ്.

മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി മേ​ഖ​ല​യു​ടെ കീ​ഴി​ൽ അ​ബു​ദാ​ബി, ബ​ദാ​സാ​യി​ദ്, മു​സ​ഫ, മ​ദീ​ന സാ​യി​ദ്, ഖാ​ലി​ദി​യ, ഇ​ല​ക്ട്ര, ഹം​ദാ​ൻ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ 32 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 46 അ​ധ്യാ​പ​ക​രു​ടെ കീ​ഴി​ൽ ആ​യി​ര​ത്തി ഇ​രു​നൂ​റി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​ല​യാ​ള ഭാ​ഷ സൗ​ജ​ന്യ​മാ​യി പ​ഠി​ച്ചു​വ​രു​ന്ന​ത്. മ​ല​യാ​ളം മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ര​വ​രു​ടെ ക്ലാ​സ് ഗ്രൂ​പ്പു​ക​ളി​ലൂ​ടെ പോ​സ്റ്റ് ചെ​യ്യു​ന്ന സ​ർ​ഗ​സൃ​ഷ്ടി​ക​ൾ മ​ല​യാ​ളം മി​ഷ​ന്‍റെ എ​ഫ്ബി പേ​ജി​ലൂ​ടെ​യും ഗ്രൂ​പ്പി​ലൂ​ടെ​യും യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യും പൊ​തു​സ​മൂ​ഹ​ത്തി​ലെ​ത്തി​ക്കു​ന്നു.

ഏ​ക​പാ​ത്ര​നാ​ട​കം, മോ​ണോ​ക്ട്, നൃ​ത്തം, ഗാ​നാ​ലാ​പ​നം, ക​വി​താ​ലാ​പ​നം, ക​ഥ അ​വ​ത​ര​ണം, പ്ര​സം​ഗം, ചി​ത്ര​ച​ന, വാ​ദ്യ​സം​ഗീ​തം, ക​ഥാ​പ്ര​സം​ഗം, പാ​ച​ക​ക​ല തു​ട​ങ്ങി​യ വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ളു​ടെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഗ്രൂ​പ്പി​ൽ പോ​സ്റ്റ് ചെ​യ്യാ​വു​ന്ന​താ​ണ്. പോ​സ്റ്റ് ചെ​യ്യു​ന്ന കു​ട്ടി​ക​ൾ അ​ബു​ദാ​ബി മേ​ഖ​ല​യ്ക്ക് കീ​ഴി​ൽ പ​ഠി​ക്കു​ന്ന മ​ല​യാ​ളം മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളാ​യി​രി​ക്ക​ണം.

പോ​സ്റ്റ് ചെ​യ്യു​ന്ന സൃ​ഷ്ടി​യോ​ടൊ​പ്പം പേ​രും ക്ലാ​സും (സൂ​ര്യ​കാ​ന്തി, സീ​നി​യ​ർ ക​ണി​ക്കൊ​ന്ന, ജൂ​നി​യ​ർ ക​ണി​ക്കൊ​ന്ന) രേ​ഖ​പ്പെ​ടു​ത്ത​ണം.

മ​ല​യാ​ളം മി​ഷ​ന്‍റെ പു​തി​യ ബാ​ച്ചു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​വേ​ശ​നോ​ത്സ​വം ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ ഓ​ണ്‍​ലൈ​നി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 050 7890398 / 050 6112652

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള