സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റി റൂബി ജൂബിലി
1339542
Sunday, October 1, 2023 1:33 AM IST
പാലക്കാട്: സൊസൈറ്റി ഓഫ് സെന്റ് വിൻസന്റ് ഡി പോൾ റൂബി ജൂബിലിയും 39 ാം വാർഷികവും പാസ്റ്ററൽ സെന്ററിൽ നടന്നു.
രാവിലെ 9.30 ന് സൊസൈറ്റി ആത്മീയ ഉപദേഷ്ടാവ് ഫാ. രാജു പുളിക്കത്താഴെയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന കത്തീഡ്രൽ പള്ളിയിൽ അർപ്പിച്ചു.
തുടർന്ന് പാലക്കാട് സെൻട്രൽ കൗണ്‍സിൽ പ്രസിഡന്റ് ജെയിംസ് പടമാടൻ പതാക ഉയർത്തി. 10.30 ന് റൂബി ജൂബിലി വാർഷിക പൊതുസമ്മേളനം ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു.
ജെയിംസ് പടമാടൻ അധ്യക്ഷത വഹിച്ചു. സീനിയർ വൈസ് പ്രസിഡന്റ് സണ്ണി മാത്യു നെടുന്പുറം അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മുൻ ആത്മീയ ഉപദേഷ്ടാക്കളായ ഫാ. ജോസ് പി. ചിറ്റിലപ്പിള്ളി, ഫാ. സെബാസ്റ്റ്യൻ മംഗലൻ, മുൻ സി.സി പ്രസിഡന്റുമാരായ ജോസ് പുല്ലാട്ട്, ജോസ് പി. പൂതർമണ്ണിൽ എന്നിവർ സന്നിഹിതരായിരുന്നു. സെക്രട്ടറി ജോസഫ് കൊള്ളന്നൂർ റിപ്പോർട്ട് അവതരിപ്പിച്ചു.
ട്രഷറർ ടോമി ജോണ്‍ ബോസ്കോ കണക്ക് അവതരിപ്പിച്ചു. 25 വർഷം പൂർത്തിയാക്കിയ 40 അംഗങ്ങളെ മൊമന്റോയും പൊന്നാടയും നൽകി ആദരിച്ചു.
സിസ്റ്റർ മേരി കുര്യാക്കോസ്, സിസ്റ്റർ ജോസ്മിൻ അജി, സിസ്റ്റർ ജിൻസി എന്നിവർ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. ബിജു പുലികുന്നേൽ സ്വാഗതവും ജെറോം പഴേപറന്പിൽ നന്ദിയും പറഞ്ഞു.