കുടുംബശ്രീ സർഗോത്സവം സമാപിച്ചു
1561026
Tuesday, May 20, 2025 2:17 AM IST
തൃശൂർ: അരങ്ങ് കുടുംബശ്രീ സർഗോത്സവം 2025ൽ 220 പോയിന്റ് നേടി മുല്ലശേരി - തളിക്കുളം- അന്തിക്കാട് ബ്ലോക്ക് ക്ലസ്റ്റർ ഓവറോൾ ചാന്പ്യന്മാരായി. ഒല്ലൂക്കര - പുഴയ്ക്കൽ - ചേർപ്പ് ബ്ലോക്ക് ക്ലസ്റ്റർ 136 പോയിന്റ് നേടി രണ്ടാംസ്ഥാനവും ചൊവ്വന്നൂർ - ചാവക്കാട് ബ്ലോക്ക് ക്ലസ്റ്റർ 132 പോയിന്റ് നേടി മൂന്നാംസ്ഥാനവും നേടി. ജില്ലയിലെ ഏഴു ബ്ലോക്ക് ക്ലസ്റ്ററിലെ വിജയികളാണു മത്സരിച്ചത്.
സമാപനസമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അധ്യക്ഷത വഹിച്ചു. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ. യു. സലിൽ, ഡെപ്യൂട്ടി മേയർ എം.എൽ. റോസി, ലത ചന്ദ്രൻ, നഗരസഭ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, കുടുംബശ്രീ അയൽക്കൂട്ടം, ഓക്സിലറി അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.