സേവിയൂർ പള്ളിയിൽ ശതാബ്ദി ജൂബിലി സമാപനം
1561023
Tuesday, May 20, 2025 2:17 AM IST
മാള: കൊമ്പത്തുകടവ് സേവിയൂർ സെന്റ് ഫ്രാൻസീസ് സേവിയേഴ്സ് പള്ളിയിൽ ശതാബ്ദി ജൂബിലി വർഷ സമാപനം നടത്തി. ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണുക്കാടന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
ശതാബ്ദി ജൂബിലി സമാപന സമ്മേളനം ബെന്നി ബഹന്നാൻ എംപി ഉദ്ഘാടനം ചെയ്തു. മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. കോട്ടപ്പുറം രൂപത മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ അനുഗ്രഹ പ്രഭാഷണവും ശതാബ്ദി ജൂബിലി സ്മാരക വിദ്യാഭ്യാസ സഹായ നിധി ഉദ്ഘാടനവും നിർവഹിച്ചു. മോൺ. വിത്സൻ ഈരത്തറ സൗജന്യ ഡയാലിസിസ് പദ്ധതി ഉദ്ഘാടനം ചെയ്തു. സിനി ആർട്ടിസ്റ്റ് അനുമോൾ ഉപഹാരസമർപ്പണം നടത്തി.
പുത്തൻചിറ ഫൊറോന വികാരി ഫാ. ബിനോയ് പൊഴോലിപറമ്പിൽ ശതാബ്ദി ജൂബിലി സ്മരണിക പ്രകാശനം നിർവ ഹിച്ചു.
മദർ സുപ്പീരിയർ സിസ്റ്റർ അനിത ആന്റണി, വാർഡ് മെമ്പർ എ.വി. ഉണ്ണികൃഷ്ണൻ, കൈക്കാരൻ ജോണി പ്ലാക്കൽ തുടങ്ങിയവർ ആശംസകൾ നേർന്നു. ജനറൽ കൺവീനർ ആൻഡ്രൂസ് കിഴക്കൂട്ട്, ജോയിന്റ്് കൺവീനർ സോളമൻ കാളിയങ്കര എന്നിവർ സംസാരിച്ചു.