കൊ​ര​ട്ടി: മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ കൊ​ര​ട്ടി യൂ​ണി​റ്റി​ന്‍റെ 47-ാമ​ത് വാ​ർ​ഷി​കപൊ​തു​യോ​ഗ​ത്തി​ന്‍റെയും യൂ​ണി​റ്റ് സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റിന്‍റെ സ്മ​ര​ണാ​ർ​ഥം വ്യാ​പാ​ര​ഭ​വ​നി​ൽ ആ​ധു​നി​കരീ​തി​യി​ൽ സ​ജ്ജ​മാ​ക്കി​യ പി.​പി.​ റ​പ്പാ​യി മെ​മ്മോ​റി​യ​ൽ (എസി) ഹാ​ളി​ന്‍റെയും ഉ​ദ്ഘാ​ട​നം കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​നസ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്് രാ​ജുഅ​പ്സ​ര നി​ർ​വ​ഹി​ച്ചു. ന​വീ​ക​രി​ച്ച ഓ​ഫീ​സും പു​തു​താ​യി നി​ർ​മി​ച്ച ഹാ​ളും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി ജോ​സ​ഫ് അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ഹ​മീ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വ്യ​വ​സാ​യി​ക രം​ഗ​ത്ത് മി​ക​വു പു​ല​ർ​ത്തി​യ കൊ​ര​ട്ടി​യി​ലെ യു​വ​സം​രം​ഭ​ക​രാ​യ അ​ബി​ൻ ജോ​സ്, സ​ർ​ജി സാ​ര​ൻ എ​ന്നി​വ​രെ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​ആ​ർ.​ വി​നോ​ദ് കു​മാ​ർ ആ​ദ​രി​ച്ചു. പ്രാ​ദേ​ശി​ക ലേ​ഖ​ക​രാ​യ ജോ​ഷി പ​ട​യാ​ട്ടി​ൽ (ദീ​പി​ക), കെ.​എ​ൻ.​വേ​ണു (മാ​തൃ​ഭൂ​മി) എ​ന്നി​വ​രെ മാ​ധ്യ​മ​പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

ജി​ല്ലാ ട്ര​ഷ​റ​ർ ജോ​യ് മൂ​ത്തേ​ട​ൻ, വ​നി​ത​ാവിം​ഗ് സം​സ്ഥാ​ന ട്ര​ഷ​റ​ർ ഷൈ​ന ജോ​ർ​ജ്, പി.​വി.​ ഫ്രാ​ൻ​സീ​സ്, എം.​കെ.​ അ​ബി, പി.​പി.​ ശ​ശീ​ധ​ര​ൻ, സ​ണ്ണി ജോ​ർ​ജ്, സി.​ വി​നോ​ദ്, വ​ർ​ഗീ​സ് പൈ​നാ​ട​ത്ത്, ഷി​ന്‍റോ പു​ളി​ക്ക​ൽ, ലി​സി ആ​ന്‍റോ, വി.​പി.​ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.