ഇ​രി​ങ്ങാ​ല​ക്കു​ട: കൂ​ട​ല്‍​മാ​ണി​ക്യം ക്ഷേ​ത്രോ​ത്സ​വം അ​വ​സാ​നി​ച്ച​തോ​ടെ ക്ഷേ​ത്ര​പ​രി​സ​ര​വും പൊ​തു റോ​ഡു​ക​ളും ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ ശു​ചീ​ക​രി​ച്ചു.

ഉ​ല്‍​സ​വ ദി​വ​സ​ങ്ങൡ 24 മ​ണി​ക്കൂ​റും 11 ശു​ചീ​ക​ര​ണ ജീ​വ​ന​ക്കാ​ര്‍ ക്ഷേ​ത്ര പ​രി​സ​രം വൃ​ത്തി​യാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. ആ​രോ​ഗ്യ​വി​ഭാ​ഗം ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ നേ​തൃ​ത്വം ന​ല്‍​കി​യി​രു​ന്നു. മാ​ലി​ന്യ​ങ്ങ​ള്‍ മാ​ലി​ന്യ​സം​സ്‌​ക​ര​ണ പ്ലാ​ന്റാ​യ ഹി​ല്‍​പാ​ര്‍​ക്കി​ലേ​ക്ക് സം​സ്‌​ക​ര​ണ​ത്തി​നാ​യി അ​യ​ച്ചു.