പെ​രി​ങ്ങണ്ടൂര്‍: ട്രി​ച്ചൂ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ന്‍റ​ൽ ഹെ​ൽ​ത്ത് ആ​ന്‍​ഡ് ന്യൂ​റോ സ​യ​ന്‍​സ​സ് (ടിം​ഹാ​ന്‍​സ്) ആ​ശു​പ​ത്രി​യു​ടെ പ​തി​ന​ഞ്ചാം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ജൂ​ബി​ലി ലോ​ഗോ പ്ര​കാ​ശ​നം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ ടോ​ണി നീ​ല​ങ്കാ​വി​ലും സേ​വ്യ​ര്‍ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ​യും ചേ​ർ​ന്നു നി​ർ​വ​ഹി​ച്ചു.

ഏ​റ്റ​വും കു​റ​ഞ്ഞ ചെ​ല​വി​ൽ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക​യാ​ണ് ടിം​ഹാ​ന്‍​സി​ന്‍റെ ല​ക്ഷ്യ​മെ​ന്നു ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. ജോ​ബി ക​ട​പ്പൂ​രാ​ന്‍ പ​റ​ഞ്ഞു.

പ​തി​ന​ഞ്ചാം വാ​ര്‍​ഷി​കാ​ഘോ​ഷം ഉ​ദ്ഘാ​ട​നം 22ന് ​ആ​രോ​ഗ്യ സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​മോ​ഹ​ന​ന്‍ കു​ന്നു​മ്മ​ല്‍ നി​ര്‍​വ​ഹി​ക്കും. അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.