വീടിന്റെ താക്കോൽദാനം നടത്തി
1560747
Monday, May 19, 2025 1:29 AM IST
ചാലക്കുടി: ടൗൺ റോട്ടറി ക്ലബ്, ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് പണിപൂർത്തീകരിച്ച വീടിന്റെ താക്കോൽദാനം സനീഷ്കുമാർ ജോസഫ് എംഎൽഎ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ്് പി.ഡി. ദിനേശ് അധ്യക്ഷനായി.
മുനിസിപ്പൽ ചെയർമാൻ ഷിബ ു വാലപ്പൻ മുഖ്യാതിഥിയും പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ് മുഖ്യപ്രഭാഷണവും നടത്തി.
വാർഡ് മെമ്പർ ആലീസ് ഷിബു, കമ്യൂണിറ്റി സർവീസ് ഡയറക്ടർ ജീസൺ ചാക്കോ, അഡ്വ. കെ.വി. സുനിലാൻ, സെക്രട്ടറി കെ. കുഞ്ഞുമോൻ, സജിലേഷ് ബാലൻ എന്നിവർ പ്രസംഗിച്ചു.