കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി
1560740
Monday, May 19, 2025 1:29 AM IST
ഒല്ലൂർ: ജംഗ്ഷനിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം.
അപകടത്തിൽ ഒല്ലൂർ ജംഗ്ഷനിലെ രണ്ട് കടകൾ ഇടിച്ചുതകർത്തു. ഞായറാഴ്ച പുലർച്ചയാണ് സംഭവം. അപകടത്തിൽ യാത്രക്കാർക്ക് നിസാരപരിക്കറ്റു. പരിക്കേറ്റവരെ ഒല്ലൂരിലെ സ്വകാര്യശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്തുനിന്നു ഊട്ടിയിലേക്കുപോകുന്ന സൂപ്പർഫാസ്റ്റ് ലോഫ്ലോർ ബസും തൃശൂരിൽനിന്നു പത്തനംതിട്ടയിലേക്കുപോകുന്ന സൂപ്പർഫാസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്.
ഒല്ലൂർ ജംഗ്ഷനിലെ ഫ്രൂട്ട്സ് കട, മുറുക്കാൻ കട എന്നിവയിലേക്കാണ് ബസ് ഇടിച്ചുകയറിയത്. രണ്ടു കടകളും പൂർണമായി തകർന്നു. സ്ഥലത്ത് ഒല്ലൂർ പോലീസും ഫയർഫോഴ്സും എത്തിയിരുന്നു.