ജ്യോതിഷപരിഷത്ത് സമ്മേളനവും പുരസ്കാര സമർപ്പണവും
1560479
Sunday, May 18, 2025 1:29 AM IST
തൃശൂർ: കേരള ജ്യോതിഷപരിഷത്ത് കേന്ദ്രസമിതിയുടെ 53-ാമത് വാര്ഷികപൊതുസമ്മേളനവും എവിഎസ് പണിക്കര്‍ സ്മാരക സുവര്ണമുദ്രാങ്കിത ദൈവജ്ഞപുരസ്കാരസമര്പ്പണവും സ്വാമിനി ശിവാനന്ദപുരി നിർവഹിച്ചു. ജ്യോതിഷപരിഷത്ത് പ്രസിഡന്റ് അഡ്വ. എ.യു. രഘുരാമന്‍പണിക്കര്‍ അധ്യക്ഷത വഹിച്ചു. പത്മനാഭശര്‍മ കല്ലേറ്റുംകര പുരസ്കാരം ഏറ്റുവാങ്ങി.
ജ്യോതിഷാചാര്യ ബിരുദം പാമ്പാക്കുട പുരുഷോത്തമന്നായര്ക്കു ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും ഉണ്ണികൃഷ്ണന് പണിക്കര്‍ പാലൂര്കളരിക്കു സിനിമാസംവിധായകന് എസ്.എന്‍. സ്വാമിയും നല്കി. പി.കെ. ഗോപിനാഥന്പണിക്കര്ക്കു പരിഷത്തിന്റെ ഗുരുദക്ഷിണ രഘുരാമപ്പണിക്കർ സമർപ്പിച്ചു.
സാഹിത്യകാരന് സി.വി. ബാലകൃഷ്ണന്, സംഗീതജ്ഞൻ വിദ്യാധരന്‍മാസ്റ്റര്‍, സിനിമാസംവിധായകരായ എ.കെ. സാജന്, ഷാജി കൈലാസ്, ജ്യോതിഷികളായ വിജയരാഘവപണിക്കര് കോലഴി, ബാലകൃഷ്ണ പണിക്കര്‍ ഷൊര്‍ണൂര്‍, ആമയൂര്‍ വേണുഗോപാല പണിക്കര്‍, കെ.എ. നാരായണന് ആമ്പല്ലൂര്‍, വി.ബി. മാധവന് നമ്പൂതിരി, ഉണ്ണിരാജന് കുറുപ്പ്, ദേവിപ്രസാദ് തെക്കേടത്ത്, ശിവദാസ്നെല്ലങ്കര, മധുസൂദനന് പീച്ചറക്കല് തുടങ്ങിയവര്‍ പ്രസംഗിച്ചു.