പെൻഷൻകാർ ധർണ നടത്തി
1560478
Sunday, May 18, 2025 1:29 AM IST
തൃശൂർ: എട്ടാം കേന്ദ്ര ശന്പളക്കമ്മീഷന്റെ പരിധിയിൽനിന്നു നിലവിലെ പെൻഷൻകാരെ ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടി തിരുത്തുക, ഫിക്സഡ് മെഡിക്കൽ അലവൻസ് 3,000 രൂപയായി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നാഷണൽ പോസ്റ്റൽ ആൻഡ് ആർഎംഎസ് പെൻഷനേഴ്സ് അസോസിയേഷൻ ഹെഡ് പോസ്റ്റ് ഓഫീസിനുമുൻപിൽ ധർണ നടത്തി.
സംസ്ഥാന പ്രസിഡന്റ് ജോണ്സണ് ആവോക്കാരൻ ഉദ്ഘാടനം ചെയ്തു.
കെ. നാരായണമേനോൻ അധ്യക്ഷത വഹിച്ചു. എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.ഒ. ഡെയ്സൻ, ഐഎൻടിയുസി ജില്ലാ സെക്രട്ടറി വി.എ. ഷംസുദീൻ, വി.ആർ. മോഹനൻ, പി. കൊച്ചുകുട്ടൻ, മെൽവിൻ വിൻസെന്റ്, വി.കെ. മോഹനൻ, കെ.എം. സാജൻ, ജോണ്സണ് കൊക്കൻ, ആർ. മോഹൻ എന്നിവർ പ്രസംഗിച്ചു.