അ​തി​ര​പ്പ​ള്ളി: വ​ന്യ​മൃ​ഗ ശ​ല്യം ത​ട​യാ​ൻ നി​ർ​മി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന വൈ​ദ്യു​തി​വേ​ലി കാ​ട്ടാ​ന ത​ക​ർ​ത്തു. വെ​റ്റി​ല​പ്പാ​റ പ​തി​നാ​ലാം ബ്ലോ​ക്കി​ൽ പു​ഴ​യോ​ടുചേ​ർ​ന്ന് നി​ർ​മി​ച്ച വൈ​ദ്യു​തി പ്ര​വ​ഹി​ക്കു​ന്ന വേ​ലി​യാ​ണു കാ​ട്ടാ​ന ത​ക​ർ​ത്ത​ത്.

രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. വൈ​ദ്യു​തിവേ​ലി നി​ർ​മി​ച്ച​തി​ലു​ള്ള അ​പ​ക​ത​യാ​ണു വ​ന്യ​മൃ​ഗ​ങ്ങ​ൾ വൈ​ദ്യു​തി പ്ര​വ​ഹി​ക്കു​ന്ന വേ​ലി ത​ക​ർ​ക്കു​ന്ന​തി​നുകാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

വൈ​ദ്യു​തിവേ​ലി​യോ​ടുചേ​ർ​ന്നുനി​ൽ​ക്കു​ന്ന മ​ര​ങ്ങ​ളി​ൽ ക​മ്പി​ക​ൾ ത​ട്ടു​ന്ന​ത് മൂ​ലം വൈ​ദ്യു​തി പ്ര​വാ​ഹം കു​റ​യു​ന്ന​താ​ണ് ആ​ന​ക​ൾ​ക്ക് ഇ​വ ത​ക​ർ​ക്കാ​ൻ എ​ളു​പ്പ​മാ​ക്കു​ന്ന​ത്. ഫോ​റ​സ്റ്റ് -പ്ലാ​ന്‍റേഷ​ൻ അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ ഈ ​കാ​ര്യം പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും യാ​തൊ​രു​ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

വെ​റ്റി​ല​പ്പാ​റ​യി​ലെ എ​ക്സ്മെ​ൻ കോ​ ള​നി​യു​ടെ കാ​ടുപി​ടി​ച്ച സ്ഥ​ല​ങ്ങ​ളി​ലാ​ണു നി​ല​വി​ൽ ആ​ന​ക​ൾ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. വൈ​ദ്യു​തി വേ​ലി സ്ഥാ​പി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ആ​ന​ക​ളെ കാ​ട് ക​യ​റ്റു​ന്ന​തു നി​ല​വി​ൽ നാ​ട്ടു​കാ​രാ​ണ് ചെ​യു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം അ​തി​ര​പ്പി​ള്ളി ക​ണ്ണം​ കു​ഴി​യി​ൽ കാ​ട്ടാ​ന വീ​ട് ആ​ക്ര​മി​ച്ചി​രു​ന്നു.