വ​ട​ക്കാ​ഞ്ചേ​രി: വ​ട​ക്കാ​ഞ്ചേ​രി​യി​ലെ കോ​ൺ​ഗ്ര​സി​ൽ ഭി​ന്ന​ത രൂ​ക്ഷം. നി​ല​വി​ലെ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റിനെ മാ​റ്റി, പു​തി​യ പ്ര​സി​ഡന്‍റിനെ നി​യ​മി​ച്ചു. ഒ​രു​വ​ർ​ഷം​മു​ന്നേ​ ഡിസിസി നി​യ​മി​ച്ച ബി​ജു ഇ​സ്മ​യി​ലി​നെ ഇ​ന്ന​ലെ രാ​ത്രി ഡിസിസി ​പ്ര​സി​ഡന്‍റ് സ്ഥാ​ന​ത്തു നി​ന്നു നീ​ക്കം ചെ​യ്തു.

പു​തി​യ മ​ണ്ഡ​ലം പ്ര​സി​ഡന്‍റായി കോ​ൺ​ഗ്ര​സ് നേ​താ​വും ന​ഗ​ര​സ​ഭ മു​ൻകൗ​ൺ​സി​ല​റു​മാ​യ എം.എ​ച്ച്. ഷാ​ന​വാ​സി​നെ ഡി സിസി ​പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ് പ്ര​ഖ്യാ​പി​ച്ചു. ക​ഴി​ഞ്ഞദി​വ​സം ന​ഗ​ര​സ​ഭ​യ്ക്കുമു​ന്നി​ൽ മു​തി​ർ​ന്ന നേ​താ​ക്ക​ൾ ത​മ്മി​ൽ ഉ​ന്തും​ത​ള്ളും ന​ട​ന്നി​രു​ന്നു.

സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡിസിസി സെ​ക്ര​ട്ട​റി​യും ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷനേ​താ​വു​മാ​യ കെ. ​അ​ജി​ത്കു​മാ​ർ കോ​ൺ​ഗ്ര​സി​ൽ നി​ന്നും ലീ​വ് എ​ടു​ത്തി​രു​ന്നു.