ഛായാചിത്രപ്രയാണം പാലയൂരിൽനിന്ന്
1560467
Sunday, May 18, 2025 1:29 AM IST
പാലയൂർ: പാലക്കാട് നടക്കുന്ന കത്തോലിക്ക കോണ്‍ഗ്രസ് അന്തർദേശീയ സമ്മേളനത്തിലേക്കുള്ള ഛായാചിത്രപ്രയാണം തൃശൂർ അതിരൂപത പ്രസിഡന്റ് ഡോ. ജോബി കാക്കശേരിയുടെ നേതൃത്വത്തിൽ ആരംഭിച്ചു.
പാലയൂർ സെന്റ് തോമസ് ആർക്കിഎപ്പിസ്കോപ്പൽ തീർഥാടനകേന്ദ്രത്തിൽ ആർച്ച്പ്രീസ്റ്റ് ഫാ. ഡേവിസ് കണ്ണന്പുഴ ഛായാചിത്രപ്രയാണം ഫ്ലാഗ് ഓഫ് ചെയ്തു.
അതിരൂപത ഡയറക്ടർ ഫാ. ജിജോ വള്ളൂപ്പാറ, ഫാ. ക്ലിന്റ് പാണേങ്ങാടൻ, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോഷി വടക്കൻ, അതിരൂപത ഭാരവാഹികളായ കെ.സി. ഡേവീസ്, റോണി അഗസ്റ്റ്യൻ, ലീല വർഗീസ്, അഡ്വ. ബൈജു ജോസഫ്, ഫൊറോന പ്രസിഡന്റ് ജോഷി കൊന്പൻ, അതിരൂപത വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ തോമസ് ചിറമ്മൽ, ഡോ. ജോണ്സണ് ആളൂർ, എസ്.സി. ബിജു, വനിതാ കോഓർഡിനേറ്റർ ജോയ്സി ആന്റണി, തോമസ് വാകയിൽ എന്നിവർ പ്രസംഗിച്ചു.