കോണ്‍ക്രീറ്റ് റിംഗ് താഴ്ത്തുന്നതിനിടയില്‍ കിണറ്റില്‍ വീണ് തൊഴിലാളി മരിച്ചു
1560416
Saturday, May 17, 2025 11:23 PM IST
കൊറ്റനെല്ലൂര്‍: കോണ്‍ക്രീറ്റ് റിംഗ് താഴ്ത്തുന്നതിനിടയില്‍ കിണറ്റില്‍ വീണ് തൊഴിലാളി മരിച്ചു. കൊറ്റനെല്ലൂര്‍ പാറേക്കാടന്‍ വീട്ടില്‍ പരേതനായ റപ്പായി മകന് പോളി(45) ആണ് മരിച്ചത്.
മാള അഷ്ടമിച്ചിറയില്‍ വീടിനോട് ചേര്‍ന്ന് കിണറ്റില്‍ റിംഗ് വാര്‍ത്തതിനുശേഷം കിണറ്റില്‍ നിന്നും കയറുന്നതിനിടയില്‍ കാല്‍വഴുതി വീണിട്ടാണ് അപകടം സംഭവിച്ചത്. സംസ്കാരം നാളെ കൊറ്റെനല്ലൂര് ഫാത്തിമമാത പള്ളിയില്‍ നടക്കും. ഭാര്യ: സ്നേഹ. മക്കള്‍: സേറ, സിയാന.