തൃ​ശൂ​ർ: പേ​രി​നെ ഭ​യ​ക്കു​ന്ന​വ​രാ​ണു രാ​ജ്യം ഭ​രി​ക്കു​ന്ന​തെ​ന്നും നെ​ഹ്റു യു​വ​കേ​ന്ദ്ര സം​ഘ​ട​ൻ എ​ന്ന പേ​രു മോ​ദി​യും കൂ​ട്ട​രും മാ​റ്റി​യ​ത് അ​തു​കൊ​ണ്ടാ​ണെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ്.

നെ​ഹ്റു യു​വ​ക് കേ​ന്ദ്ര​യു​ടെ പേ​രു​മാ​റ്റി മേ​രാ യു​വ​ഭാ​ര​ത് എ​ന്ന പേ​രാ​ക്കി മാ​റ്റി​യ മോ​ദി സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ആ​ഹ്വാ​ന​പ്ര​കാ​രം തൃ​ശൂ​ർ അ​യ്യ​ന്തോ​ൾ ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്ത​നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​പ​രി​പാ​ടി തെ​ക്കേ​ഗോ​പു​ര​ന​ട​യി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സു​നി​ൽ അ​ന്തി​ക്കാ​ട്, രാ​ജേ​ന്ദ്ര​ൻ അ​ര​ങ്ങ​ത്ത്, ഐ.​പി.​പോ​ൾ, സി.​ഒ. ജേ​ക്ക​ബ്, കെ.​എ​ച്ച്. ഉ​സ്മാ​ൻ ഖാ​ൻ, ര​വി താ​ണി​ക്ക​ൽ,അ​ഡ്വ. സി​ജോ ക​ട​വി​ൽ, സ​ജീ​വ​ൻ കു​രി​യ​ച്ചി​റ, പി. ​ശി​വ​ശ​ങ്ക​ര​ൻ, എം.​എ​സ്. ശി​വ​രാ​മ​കൃ​ഷ്ണ​ൻ, ഫ്രാ​ൻ​സി​സ് ചാ​ലി​ശേ​രി, കെ. ​സു​രേ​ഷ്, ആ​ശി​ഷ് മൂ​ത്തേ​ട​ത്ത്, ജോ​ർ​ജ് ചാ​ണ്ടി, സി.​സി. ഡേ​വി, ഇ.​വി. സു​നി​ൽ​രാ​ജ്, എ.​കെ. സു​രേ​ഷ്, വി​ല്ലി ജി​ജോ, നി​മ്മി റ​പ്പാ​യി, ലീ​ല വ​ർ​ഗീ​സ്, മേ​ഴ്സി അ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.