പാരാമെഡിക്കൽ വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് വിതരണം നടത്തി
1560214
Saturday, May 17, 2025 1:23 AM IST
തൃശൂർ: ജൂബിലി മിഷൻ കോളജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പാരാമെഡിക്കൽ കോഴ്സുകളിൽ പഠനം പൂർത്തീകരിച്ച വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് വിതരണവും നവാഗതവിദ്യാർഥികളുടെ സ്വീകരണവും ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ നടന്നു.
കോലഞ്ചേരി എംഒഎസ്സി മെഡിക്കൽ കോളജിലെ പ്രഫസർ ഡോ. ഷാലു ഐപ്പ് ഉദ്ഘാടനം ചെയ്തു. മണപ്പുറം ഫിനാൻസ് എംഡി വി.പി. നന്ദകുമാർ ദേശീയതലത്തിൽ റാങ്കുകൾ കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് അവാർഡ് ദാനം നടത്തി. ജൂബിലി മിഷൻ ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ, അസി. ഡയറക്ടർ ഫാ. ജിജോ മാളിയേക്കൽ, സിഇഒ ഡോ. ബെന്നി ജോസഫ്, പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ്, ഡോ. ഷിബു സി. കള്ളിവളപ്പിൽ, ബ്ലഡ് ബാങ്ക് വിഭാഗം മേധാവി ഡോ. സുശീല ജെ. ഇന്ന എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.