ചേതനയിൽ വോക്കോളജി ശില്പശാല
1560213
Saturday, May 17, 2025 1:23 AM IST
തൃശൂർ: ചേതന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോക്കോളജിയിൽ വിവിധ ശബ്ദോപയോക്താക്കൾക്കായി അന്താരാഷ്ട്ര വോക്കോളജി ശില്പശാല ആരംഭിച്ചു. പിന്നണിഗായകൻ പ്രദീപ് സോമസുന്ദരൻ ഉദ്ഘാടനം ചെയ്തു. ചേതന സ്ഥാപനങ്ങളുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഫ്രാൻസിസ് കുരിശേരി അധ്യക്ഷത വഹിച്ചു.
ഫിസിസിസ്റ്റും കലാനിരൂപകനുമായ പ്രഫ. ജോർജ് എസ്. പോൾ, വോക്കോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റവ.ഡോ. പോൾ പൂവത്തിങ്കൽ, പിടിഎ പ്രസിഡന്റ് പ്രവീണ്‍ വർഗീസ് എന്നിവർ പ്രസംഗിച്ചു. ലാറിങ്കോളജിസ്റ്റുമാരായ ഡോ. ആർ. ജയകുമാർ മേനോൻ, ഡോ. വിഷ്ണു വിനയകുമാർ, ഡോ. രശ്മി, വോക്കോളജിസ്റ്റ് റവ.ഡോ. പോൾ പൂവത്തിങ്കൽ, പ്രഫ. ജോർജ് എസ്. പോൾ, യോഗ വിദഗ്ധൻ മനോജ് ഭാസ്കർ എന്നിവരാണു ക്ലാസുകൾ നയിക്കുന്നത്.