പാ​വ​റ​ട്ടി: സെ​ന്‍റ് ജോ​സ​ഫ് തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലെ എ​ട്ടാ​മി​ട തി​രു​നാ​ൾ നാ​ളെ ആ​ഘോ​ഷി​ക്കും. രാ​വി​ലെ 5.30, 6.30, 7.30, 8.30ന് ​ദി​വ്യ​ബ​ലി. രാ​വി​ലെ 10 മ​ണി​യു​ടെ ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി മു​ണ്ട​ൻ​കു​രി​യ​ൻ മു​ഖ്യ​കാ​ർ​മി​ക​നാ​കും. ഫാ. ​വി​ൽ​ജോ നീ​ല​ങ്കാ​വി​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. ഫാ. ​ലി​വി​ൻ ചൂ​ണ്ട​ൽ സ​ഹ​കാ​ർ​മി​ക​നാ​യി​രി​ക്കും.

തു​ട​ർ​ന്ന് ഭ​ണ്ഡാ​ര​മെ​ണ്ണ​ൽ. ട്ര​സ്റ്റി​മാ​രാ​യ ഒ.​ജെ. ഷാ​ജ​ൻ, കെ.​ജെ. വി​ൻ​സെ​ന്‍റ്, പി​യൂ​സ് പു​ലി​ക്കോ​ട്ടി​ൽ, വി​ൽ​സ​ൻ നീ​ല​ങ്കാ​വി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. വൈ​കീ​ട്ട് അ​ഞ്ചി​ന് ഹി​ന്ദി കു​ർ​ബാ​ന​യും ആ​റി​ന് പാ​ട്ടു​കു​ർ​ബാ​ന​യും ന​ട​ക്കും. തു​ട​ർ​ന്ന് തെ​ക്കു​ഭാ​ഗം വെ​ടി​ക്കെ​ട്ട് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രി​മ​രു​ന്ന് ക​ലാ​പ്ര​ക​ട​നം.

രാ​ത്രി എ​ട്ടി​ന് തെ​ക്ക് സൗ​ഹൃ​ദ​വേ​ദി ഒ​രു​ക്കു​ന്ന ബാ​ൻ​ഡ് വാ​ദ്യ​മ​ത്സ​രം സാ​ൻ​ജോ​സ് സ​്ക്വ​യ​റി​ൽ. രാ​ത്രി​യി​ൽ വ​ള​യെ​ഴു​ന്ന​ള്ളി​പ്പു​ക​ൾ പ​ള്ളി​യി​ൽ എ​ത്തി​ച്ചേ​രു​ന്ന​തോ​ടെ പാ​വ​റ​ട്ടി വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ 149-ാം മാ​ധ്യ​സ്ഥതി​രു​നാ​ളി​ന്‍റെ ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തി​യാ​കു​മെ​ന്ന് തീ​ർ​ഥ​കേ​ന്ദ്രം റെ​ക്ട​ർ റ​വ. ഡോ. ​ആ​ന്‍റ​ണി ചെ​ന്പ​ക​ശേ​രി, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​ഗോ​ഡ്‌വിൻ കി​ഴ​ക്കൂ​ട​ൻ, ഫാ. ​ലി​വി​ൻ കു​രു​തു​കു​ള​ങ്ങ​ര എ​ന്നി​വ​ർ അ​റി​യി​ച്ചു.