മൊബൈൽഫോണും പണവും കവർന്നയാള്‍ അറസ്റ്റില്‍
1560208
Saturday, May 17, 2025 1:23 AM IST
പാവറട്ടി: അന്യസംസ്ഥാനതൊഴിലാളികളെ അക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പെരുവല്ലൂർ സ്വദേശി തച്ചപ്പുള്ളി വീട്ടിൽ തക്കുടു എന്ന വിവേകിനെയാണ് പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തത്. പെരുവല്ലൂർ കള്ളുഷാപ്പിനടുത്തുവച്ചായിരുന്നു ആക്രമണം.
പാവറട്ടി എസ്.എച്ച്.ഒ. ആന്റണി ജോസഫ് നെറ്റോയുടെ നേതൃത്വത്തിൽ പാവറട്ടി എസ്ഐമാരായ ഒ.വി. വിനോദ്, ഐ.ബി. സജീവ് എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.