മൊബൈൽ ഷോപ്പിലെ മോഷണം; ഒരു പ്രതികൂടി അറസ്റ്റിൽ
1560207
Saturday, May 17, 2025 1:23 AM IST
പുതുക്കാട്: തലോറിലെ മൊബൈൽ ഷോപ്പിൽനിന്ന് 25 ലക്ഷംരൂപ വില വരുന്ന മൊബൈൽ ഫോണുകളും അനുബന്ധസാമഗ്രികളും മോഷ്ടിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ. പാവറട്ടി സ്വദേശി അക്കര വീട്ടിൽ ആൽബിനെയാണു പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. സഹോദരങ്ങളായ സയ്ദ് മുഹസിൻ, മുഹത്ത് അസീം, എറണാകുളം സ്വദേശി അബ്ദുൾ റഫീഖ് എന്നിവരെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു.
മാർച്ച് 31നായിരുന്നു മോഷണം നടന്നത്. മോഷണംപോയ ഫോണുകളുടെ ഐഎംഇഐ നന്പറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണു പ്രതികൾ പിടിയിലായത്.