വീടിനുനേരേ കാട്ടാന ആക്രമണം
1550061
Friday, May 16, 2025 1:52 AM IST
അതിരപ്പിള്ളി: കണ്ണംകുഴിയിൽ വീടിനുനേരേ കാട്ടാനയുടെ ആക്രമണം. പാപ്പാത്ത് പരേതനായ രജീവിന്റെ വീടാണ് കാട്ടാന ആക്രമിച്ചത്. ഇന്നലെ പുലർച്ചെ നാലിനാണ് സംഭവം ഉണ്ടായത്.
വീടിന്റെ അടുക്കളഭാഗം കാട്ടാനയുടെ ആക്രമണത്തിൽ തകർന്നു. സഹായത്തിനു വേണ്ടി വനപാലകരെ വിവരം അറിയിച്ചുവെങ്കിലും എത്തിയില്ലെന്ന് വീട്ടുകാർ പറഞ്ഞു. എറെനേരം കഴിഞ്ഞാണ് കാട്ടാന ഇവിടെനിന്നു പോയത്. അതുവരെ വീട്ടുകാർ പുറത്തിറങ്ങിയില്ല. രജീവിന്റെ ഭാര്യയും രണ്ടു പെൺമക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്.