സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ച്ച് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്

ചാ​യ്പ​ൻ​കു​ഴി: പ​രി​യാ​രം റേഞ്ച് ചാ​യ്പ​ൻ​കു​ഴി ഡെ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് ഓ​ഫീ​സി​നു തൊ​ട്ടു​മു​ക​ളി​ൽ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക​ൾ വ്യാ​പ​ക​മാ​യി കൃ​ഷി​ന​ശി​പ്പി​ച്ചു. വാ​ഴ​പ്പി​ള്ളി ജോ​സി​ന്‍റെ നൂ​റോ​ളം കു​ല​യ്ക്കാ​റാ​യ നേ​ന്ത്ര​വാ​ഴ​ക​ളും കൊ​ര​ട്ടി​ക്കാ​ര​ൻ ആ​ൻ​ഡ്രൂ​സി​ന്‍റെ നാ​ല്പ​തോ​ളം വാ​ഴ​യും കാ​ട്ടാ​ന ന​ശി​പ്പി​ച്ചു. നാ​ളു​ക​ളാ​യി തു​ട​രു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ട​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ജെ​യിം​സ് ഫോ​റ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹ​സ​മ​രം ആ​രം​ഭി​ച്ചു. നാ​ട്ടു​കാ​ർ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു.

സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ, ത​ഹ​സി​ൽ​ദാ​ർ ഷാ​ജി എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. പ​രി​യാ​രം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം.​ടി. ഡേ​വി​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സി.​വി. ആ​ന്‍റ​ണി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​എം. ജോ​സ്, ടി.​ബി. ദേ​വ​രാ​ജ​ൻ, ജോ​ജി പോ​ൾ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.