ഐ ഫോൺ മോഷ്ടിച്ച കേസിൽ മൂന്നുപേര്‍ അറസ്റ്റില്‍
1550054
Friday, May 16, 2025 1:52 AM IST
ഗുരുവായൂർ: കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിൽ യുവതി ചാർജ് ചെയ്യാനിട്ടിരുന്ന ഐ ഫോൺ മോഷ്ടിച്ച കേസിൽ മൂന്നുപേരെ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു.
തളിക്കുളം കൈതിക്കൽ കല്ലിങ്കൽ വീട്ടിൽ ബബീഷ്(36), ഇരിങ്ങാലക്കുട വെള്ളാനി മണികണ്ഠൻ(48), ചാവക്കാട് ബ്ലാങ്ങാട് സ്വദേശി കുറ്റിക്കാട്ട് ഹുസൈൻ(43) എന്നിവരെയാണ് എസ്ഐ പ്രീത ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 12 നാണ് ഫോൺ മോഷണം പോയത്. മൊബൈൽ ഫോൺ ബബീഷും മണികണ്ഠനും ചേർന്നാണ് മോഷ്ടിച്ചത്.
60,000 രൂപയോളം വില വരുന്ന ഐ ഫോൺ ചാവക്കാട് ഏനാമാവ് റോഡിൽ മൊബൈൽ ഷോപ്പ് നടത്തുന്ന ഹുസൈന് 2000 രൂപയ്ക്കാണ് വിൽപ്പന നടത്തിയത്. മോഷണമുതലാണെന്നു മനസിലാക്കിയാണ് ഹുസൈൻ ഫോൺ വാങ്ങിയതെന്ന് പോലീസ് പറഞ്ഞു.