കു​തി​രാ​ൻ: ദേ​ശീ​യ​പാ​ത​യി​ൽ കൊ​മ്പ​ഴ​യി​ൽ വ്യാ​പാ​രസ്ഥാ​പ​ന​ത്തി​ന് തീപി​ടി​ച്ചു. ഹാ​പ്പി ചി​പ്‌​സ് എ​ന്ന ടീ​ഷോ​പ്പി​നാ​ണ് തീ ​പി​ടി​ച്ച​ത്. ഒ​രു ജീ​വ​ന​ക്കാ​രി​ക്കു പൊ​ള്ള​ലേ​റ്റു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ഇ​ന്ന​ലെ രാ​വി​ലെ​യാ​യിരുന്നു സം​ഭ​വം. ചി​ര​ട്ട ക​ത്തി​ക്കു​ന്ന​തി​നി​ട​യി​ൽ എ​ണ്ണ​യി​ൽ തീ ​പ​ട​ർ​ന്നുപി​ടി​ച്ച​താ​ണ് അ​പ​ക​ട​കാ​ര​ണം. അ​പ​ക​ടം ന​ട​ന്ന സ​മ​യം ദേ​ശീ​യ​പാ​ത​യി​ലൂ​ടെ പോ​യി​രു​ന്ന ഗെ​യി​ൽ ഇ​ന്ത്യാ ലി​മി​റ്റ​ഡിന്‍റെ ഫ​യ​ർ യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ച്ച​തി​നാ​ൽ വ​ലി​യ ദു​ര​ന്ത​ം ഒ​ഴി​വാ​യ​ി.