ചാ​ല​ക്കു​ടി: കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം​മൂ​ലം വി​ള​ക​ൾ​ക്ക് ഉ​ണ്ടാ​കു​ന്ന ന​ഷ്ട​ങ്ങ​ൾ പ​ഠി​ക്കാ​നും പ​രി​ഹ​രി​ക്കാ​നും നെ​ല്ല്, തെ​ങ്ങ് തു​ട​ങ്ങി​യ കൃ​ഷി​ക​ൾ പ്ര​ത്യേ​കം പ​രി​പാ​ലി​ക്കാ​നും ലോ​ക ബാ​ങ്ക് സ​ർ​ക്കാ​രി​നു ന​ൽ​കി​യ 139 കോ​ടി രൂ​പ വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ​യും നെ​ൽ​ക​ർ​ഷ​ക​രോ​ട് സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​ക്കെ​തി​രെ​യും ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി ഭ​വ​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.

കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​ഒ. പൈ​ല​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു കു​രി​ശ​ങ്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ജേ​ക്ക​ബ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

നേ​താ​ക്ക​ളാ​യ പി.​കെ. അ​രു​ൺ​കു​മാ​ർ, ജോ​സ് കൊ​ച്ചേ​ക്കാ​ട​ൻ, ജോ​ർ​ജ് ക​ല്ലേ​ലി, ബി​ജു പ​റ​മ്പി, ആ​ന്‍റോ പീ​ണി​ക്ക​പ്പ​റ​മ്പ​ൻ, ആ​ന്‍റോ മേ​ല​പ്പു​റം, പ്രീ​തി ബാ​ബു, ജോ​ൺ​സ​ൺ ക​ണ്ടം​കു​ള​ത്തി, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​പി. അ​ഗ​സ്റ്റി, റി​ജു മാ​വേ​ലി, മ​നേ​ഷ് സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.