ഇ​രി​ങ്ങാ​ല​ക്കു​ട: ഡോ​ണ്‍​ബോ​സ്‌​കോ ദേ​വാ​ല​യ​ത്തിൽ സ​ഹാ​യമാ​താ​വി​ന്‍റെ തി​രു​നാ​ള്‍ 17, 18 തീ​യ​തി​ക​ളി​ല്‍ ആ​ഘോ​ഷി​ക്കും. ഇ​ന്നു രാ​വി​ലെ 6.30 ന്‍റെ ​ദി​വ്യ​ബ​ലി​ക്കുശേ​ഷം ഡോ​ണ്‍​ബോ​സ്‌​കോ റെ​ക്ട​ര്‍ ഫാ. ​ഇ​മ്മാ​നു​വേ​ല്‍ വ​ട്ട​ക്കു​ന്നേ​ല്‍ എ​സ്ബി​ഡി കൊ​ടി​യേ​റ്റം നി​ര്‍​വ​ഹി​ക്കും. നാ​ളെ വൈ​കീ​ട്ട് 7.30ന് ​ദീ​പാ​ല​ങ്കാ​ര സ്വി​ച്ച് ഓ​ണ്‍ ക​ര്‍​മം.

17 ന് ​രാ​വി​ലെ 6.30ന് ദി​വ്യ​ബ​ലി​ക്കുശേ​ഷം വി​വി​ധ കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ അ​ഖ​ണ്ഡ ജ​പ​മാ​ല. അ​ന്നദി​വ​സം വൈ​കീ​ട്ട് 5.30 ന് ന​വ​നാ​ള്‍ തി​രു​ക്ക​ര്‍​മങ്ങ​ള്‍​ക്കുശേ​ഷം പ്ര​സു​ദേ​ന്തി വാ​ഴ്ച, രൂ​പ​ക്കൂട് എ​ഴു​ന്ന​ള്ളി​ച്ചുവയ്ക്ക​ല്‍.

തി​രു​നാ​ള്‍ ദി​ന​മാ​യ 18 ന് ​രാ​വി​ലെ എ​ട്ടുമു​ത​ല്‍ വൈ​കീ​ട്ട് നാ​ലുവ​രെ മാ​താ​വ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ള്‍, ജീ​വച​രി​ത്രം എ​ന്നി​വ ഉ​ള്‍​ക്കൊ​ള്ളി​ച്ചു കൊ​ണ്ടു​ള്ള സൗ​ജ​ന്യ മ​രി​യ​ന്‍ ഫോ​ട്ടോ​ക​ളു​ടെ​യും ജ​പ​മാ​ല​ക​ളു​ടെ​യും പ്ര​ദ​ര്‍​ശ​നം. രാ​വി​ലെ 9.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​ക്ക് പാ​ലാ രൂ​പ​ത മു​ന്‍ സ​ഹാ​യമെ​ത്രാ​നും ഇ​പ്പോ​ള്‍ ഏ​കാ​ന്ത സ​ന്യാസ ജീ​വി​തം ന​യി​ക്കു​ന്ന മാ​ര്‍ ജേ​ക്ക​ബ് മു​രി​ക്ക​ൻ‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. വൈ​കീ​ട്ട് 5.30 ന് ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, വ​ര്‍​ണ​മ​ഴ, നേ​ര്‍​ച്ച വി​ത​ര​ണം.

തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു നി​ര്‍​ധ​ന​രാ​യ ഡ​യാ​ലി​സി​സ് രോ​ഗി​ക​ള്‍​ക്ക് 300 ഡ​യാ​ലി​സി​സ് കി​റ്റ് വി​ത​ര​ണം ചെ​യ്യു​ം.

തി​രു​നാ​ളി​ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി ഫാ. ​ജി​തി​ന്‍ മൈ​ക്കി​ള്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജി​ജു കോ​ട്ടോ​ളി, ജെ​യിം​സ് ആ​ട്ടൂ​കാ​ര​ന്‍, കെ.​ജെ. ജോ​ര്‍​ജ്, സ​ണ്ണി ക​ണ്ടം​കു​ള​ത്തി, ആ​ന്‍റ​ണി വ​ട​ക്കു​മ്പാ​ട​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.