ട്രെയിന്‍തട്ടി വയോധിക മരിച്ചു
1549722
Wednesday, May 14, 2025 11:17 PM IST
പുതുക്കാട്: തെക്കേതൊറവ് റെയില്‍വെ ഗേറ്റിനു സമീപം ട്രെയിന്‍തട്ടി വയോധിക മരിച്ചു. പാഴായി സ്വദേശിനി നന്തിയാലത്ത് വീട്ടില്‍ വേലായുധന് ഭാര്യ അമ്മിണി(80) ആണ് മരിച്ചത്.
ഇന്നലെ രാവിലെ പത്തേകാലോടെയായിരുന്നു സംഭവം. തെക്കേ തൊറവിലുള്ള മകന്റെ വീട്ടില്‍ നിന്ന് ചെങ്ങാലൂരിലുള്ള മറ്റൊരു മകന്റെ വീട്ടില്‍ പോകാന്‍ റെയില്‍പാത മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം.
സംസ്കാരം ഇന്ന് രാവിലെ 10ന് കുരിയച്ചിറ ശാന്തിമന്ദിരം ക്രിമറ്റോറിയത്തില്‍. മക്കള്‍: രാജന്, ബിജു, പരേതയായ ഗീത. മരുമക്കള്‍: രജനി, ശാലിനി, കുമാരന്.