ഇ​രി​ങ്ങാ​ല​ക്കു​ട: പ​ഹ​ല്‍​ഗാ​മി​ല്‍ ഇ​ന്ത്യ​ന്‍ സ​ഹോ​ദ​ര​ങ്ങ​ളെ നി​ഷ്ഠുര​മാ​യി കൊ​ല​ചെ​യ്ത കൊ​ടും തീ​വ്ര​വാ​ദി​ക​ള്‍​ക്കും അ​വ​രെ സ​ഹാ​യി​ച്ച​വ​ര്‍​ക്കും ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ല്‍​കു​ക​യും ഇ​ന്ത്യ​ന്‍ ജ​ന​ത​യെ സു​ര​ക്ഷി​ത​മാ​യി കാ​ക്കു​ക​യും ചെ​യ്യു​ന്ന ഇ​ന്ത്യ​ന്‍ ക​ര വ്യോ​ മ നാ​വി​ക സേ​നാം​ഗ​ങ്ങ​ളെ അ​ഭി​മാ​ന​പൂ​ര്‍​വം സ്മ​രി​ക്കു​ക​യും അ​വ​ര്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ.​തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ പ​റ​ഞ്ഞു.

ഭീ​ക​ര​ര്‍​ക്കെ​തിരേ ഇ​ന്ത്യ​ന്‍ സൈ​ന്യം ന​ല്‍​കി​യ ശ​ക്ത​മാ​യ തി​രി​ച്ച​ടി​യി​ല്‍ സൈ​നി​ക​ര്‍​ക്ക് ബി​ഗ് സ​ല്യൂ​ട്ട് ന​ല്‍​കി​യും ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ച്ചും കേ​ര​ള കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​ക്കി ആ​ളൂ​ക്കാ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മി​നി മോ​ഹ​ന്‍​ദാ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി സേ​തുമാ​ധ​വ​ന്‍, വ​നി​താ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മാ​ഗി വി​ന്‍​സെ​ന്‍റ്, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ ഫെ​നി എ​ബി​ന്‍, കെ. ​സ​തീ​ഷ്, അ​ഡ്വ. ഷൈ​നി ജോ​ജോ, ഫി​ലി​പ്പ് ഓ​ളാ​ട്ടു​പു​റം, ലാ​സ​ര്‍ കോ​ച്ചേ​രി, അ​ജി​ത സ​ദാ​ന​ന്ദ​ന്‍, അ​ഷ​റ​ഫ് പാ​ലി​യ​ത്താ​ഴ​ത്ത്, എം.​എ​സ്.​ശ്രീ​ധ​ര​ന്‍, എ​ബി​ന്‍ വെ​ള്ളാ​നി​ക്കാ​ര​ന്‍, ലിം​സി ഡാ​ര്‍​വി​ന്‍, ബി​ജോ​യ് ചി​റ​യ​ത്ത്, ലാ​ലു വി​ന്‍​സെ​ന്‍റ്, അ​നൂ​പ് രാ​ജ്, വി​നീ​ത് വി​ന്‍​സ​ന്‍റ്് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.