ആറാം ഉത്സവം; കൂടല്‍മാണിക്യത്തില്‍ ഇന്ന് സ്പെഷല്‍ പന്തലില്‍
1549637
Tuesday, May 13, 2025 6:35 PM IST
ഉച്ചതിരിഞ്ഞ് ഒന്നു മുതല്‍ തിരുവാതിരക്കളി, 4.20 ന് അനാമിക രാംപറമ്പിലിന്റെ ഭരതനാട്യം, 4.45 മുതല്‍ ഇരിങ്ങാലക്കുട മുദ്രാലയ നൃത്തവിദ്യാലയം ശാരിക അദിത്യന്റെ നൃത്താവതരണം, 5.30 മുതല്‍ പൈങ്ങോട് സ്വരപൂജ നൃത്തസംഗീത പഠനകേന്ദ്രത്തിന്റെ സംഗീതാര്‍ച്ചന, 6.15 മുതല്‍ ചെറുതുരുത്തി രസ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ആര്‍ട്സിന്റെ കുച്ചുപ്പുടി, 7.15 മുതല്‍ നാട്യാഞ്ജലി നൃത്തവിദ്യാലയം ആര്‍എല്‍വി മിഷ ബിനീഷിന്റെ നാട്യകച്ചേരി, 8.15 മുതല്‍ നടവരമ്പ് കൈരളി നൃത്തവിദ്യാലയത്തിന്റെ ശാസ്്ത്രീയനൃത്തം, 8.50 മുതല്‍ സുരേഷ് ശങ്കറിന്റെ ഭക്തിഗാനമേള.
സംഗമം വേദിയില്‍
രാവിലെ 8.30മുതല്‍ ശീവേലിക്കും രാത്രി 9.30 മുതല്‍ വിളക്കിനും പെരുവനം സതീശന് മാരാര്‍ പ്രമാണം വഹിക്കും. ഉച്ചതിരിഞ്ഞ് ഒരുമണി മുതല്‍ തിരുവാതിരക്കളി, മൂന്ന് മുതല്‍ ഇരിങ്ങാലക്കുട കലാമണ്ഡലം നാരായണന് എമ്പ്രാന്തിരിയും സംഘവും അവതരിപ്പിക്കുന്ന കഥകളി സംഗീതാര്‍ച്ചന, 4.15 മുതല്‍ ഭരത് ശ്രീകുമാര്‍ മേനോന്റെ വയലിന് കച്ചേരി, 5.15 മുതല്‍ ഡോ. അശ്വിനി നമ്പ്യാരിന്റെ കുച്ചിപ്പുടി, ആറു മുതല്‍ തൃപ്രയാര്‍ ശ്രീരഞ്ജിനിയുടെ ശാസ്ത്രീയസംഗീതം, 6.30 മുതല്‍ നാഥ് നൃത്തവിദ്യാലയം കലാക്ഷേത്ര അമല്‍നാഥിന്റെ ഭരതനാട്യം, 7.30 മുതല്‍ ആര്‍എല്‍വി ഡോ. ശാലിനി ഹരികുമാറിന്റെ മോഹിനിയാട്ടം, 8.30 മുതല്‍ ഡോ. ശ്രീദേവ് രാജഗോപാലിന്റെ സംഗീതകച്ചേരി, രാത്രി 12ന് സര്‍വതോഭദ്രം കലാകേന്ദ്രത്തിന്റെ കഥകളി മാര്‍ക്കണ്ഡേയ ചരിതം, ദക്ഷയാഗം.