സൈക്കിൾയാത്രക്കാരന്റെ മരണം: വാഹനമോടിച്ച പ്രതി അറസ്റ്റിൽ
1549636
Tuesday, May 13, 2025 6:35 PM IST
ചാലക്കുടി: മദ്യലഹരിയിൽ വാഹനമോടിച്ച് സൈക്കിൾ യാത്രക്കാരനെ ഇടിച്ചുവീഴ്ത്തി മരണത്തിനിടയായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മറ്റത്തൂർ മൂന്നുമുറി ചൂളക്കൽ അമൽദേവി(26) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ14 ന് രാത്രി 7.30നായിരുന്നു സംഭവം.
മദ്യലഹരിയിൽ ഇന്നോവ കാർ ഓടിച്ച് സെന്റ്് ജെയിംസ് ആശുപത്രിക്കു സമീപംവച്ച് സൈക്കിളിൽ പോകുകയായിരുന്ന കൂടപ്പുഴ പടിയൂക്കാരൻ വീട്ടിൽ ജോണി (68) യുടെ സൈക്കിളിൻെറ പിറകിലിടിക്കുകയും ജോണി മരണപ്പെടുകയും ചെയ്ത കേസിലാണ് അറസ്റ്റ്.