മാർ ജോസഫ് കുണ്ടുകുളത്തിന്റെ നേതൃപാടവം സ്മരിക്കപ്പെടേണ്ടത്: മാർ ടോണി നീലങ്കാവിൽ
1549634
Tuesday, May 13, 2025 6:35 PM IST
തൃശൂർ: ആധ്യാത്മികതയിൽ ഊന്നിയ ആധികാരികതയായിരുന്നു മാർ ജോസഫ് കുണ്ടുകുളമെന്നും അജപാലനശുശ്രൂഷയിലെ പ്രതിസന്ധികളിലും വെല്ലുവിളികളിലും പ്രായോഗികനിർദേശങ്ങൾ നൽകാനുള്ള അദ്ദേഹത്തിന്റെ നേതൃപാടവം സ്മരിക്കപ്പെടേണ്ടതാണെന്നും അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ. കുടുംബകൂട്ടായ്മ സ്ഥാപകനായ മാർ ജോസഫ് കുണ്ടുകുളത്തിന്റെ 27-ാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണസമ്മേളനം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുടുംബകൂട്ടായ്മ ഡയറക്ടർ റവ.ഡോ. ഫ്രാൻസിസ് ട്വിങ്കിൾ വാഴപ്പിള്ളി അധ്യക്ഷനായി. മാർ ജോസഫ് കുണ്ടുകുളം വിശിഷ്ടസേവന പുരസ്കാരം പുതുശേരി ഇടവകയിലെ കെ.ടി. വർഗീസിനു സമ്മാനിച്ചു.
കോട്ടയം എസ്എച്ച് സന്യാസിനിസമൂഹത്തിന്റെ ജനറൽ കൗണ്‍സിലറായ സിസ്റ്റർ ആൻസി പോൾ, ജനറൽ കണ്‍വീനർ ഷിന്റോ മാത്യു, അസി. ഡയറക്ടർ ഫാ. അനിഷ് കൂത്തൂർ, ജനറൽ സെക്രട്ടറി ഡോ. ജോർജ് അലക്സ് എന്നിവർ പ്രസംഗിച്ചു. കുടുംബകൂട്ടായ്മ ട്രഷറർ ജെയ്സൻ മാണി, മറ്റു ഭാരവാഹികളായ സി.ടി. ജോയ്, സുബി ജസ്റ്റിൻ, ഷീജ ജോണ്സൻ, ബിജു വർഗീസ്, ലിവിൻ വർഗീസ്, ജിനീഷ് വടക്കുഞ്ചേരി, പി.പി. ദേവസി എന്നിവർ നേതൃത്വം നൽകി.