ഗു​രു​വാ​യൂര്‌: മ​മ്മി​യൂ​രി​ൽ മൂ​ന്നുപേ​ർ​ക്കു തെ​രു​വുനാ​യ​യു​ടെ ക​ടി​യേ​റ്റു. മ​മ്മി​യൂ​ർ മൂ​ത്തേ​ട​ത്ത് രാ​ജേ​ഷ്(35), വെ​ളി​യംപാ​ട്ട് വി​ഷ്ണു(17), പ​ശ്ചി​മബം​ഗാ​ൾ സ്വ​ദേ​ശി വി​ജ​യ്(27) എ​ന്നി​വ​ർ​ക്കാ​ണ് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ജിം​നേ​ഷ്യ​ത്തി​ൽനി​ന്ന് പ​രി​ശീ​ല​നംക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​തി​നി​ട​യാ​ണ് വി​ഷ്ണു​വി​നെ നാ​യ ക​ടി​ച്ച​ത്.

അ​ത്താ​ണി സെന്‍റ​റി​ലെ സൗ​പ​ർ​ണി​ക സു​ദ​ർ​ശ​നം ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ലെ ഹൗ​സ് കീ​പ്പ​റാ​യ വി​ജ​യ്ക്കു ഗേ​റ്റി​നു മു​ന്നി​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണ് ക​ടി​യേ​റ്റ​ത്. മൂ​വ​രു​ടെ​യും കാ​ലി​ലാ​ണ് ക​ടി​യേ​റ്റി​ട്ടു​ള്ള​ത്. ഇവർ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സതേ​ടി.