തൃ​ശൂ​ർ: സി​ബി​എ​സ്ഇ ബോ​ർ​ഡ് പ​രീ​ക്ഷ​യി​ൽ കി​ഴ​ക്കേ​കോ​ട്ട നി​ർ​മ​ല​മാ​ത സെ​ൻ​ട്ര​ൽ സ്കൂ​ളി​ന് ഇ​ത്ത​വ​ണ​യും നൂ​റു​മേ​നി വി​ജ​യം. പ​ത്താം ക്ലാ​സി​ൽ 98 ശ​ത​മാ​നം മാ​ർ​ക്കോ​ടെ അ​നി​ക ധ​ലി​നും പ്ല​സ് ടു​വി​ൽ 98.2 ശ​ത​മാ​നം മാ​ർ​ക്കോ​ടെ (കോ​മേ​ഴ്സ്) ആ​ൻ​ലി​ൻ ബി​ജു​വും സ്കൂ​ൾ ടോ​പ്പ​ർ​മാ​രാ​യി.

സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ 97.6 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യ എ.​ജെ. ജെ​സ്സ് ജൂ​ഡ്, ആ​സ്റ്റി​ൻ ഷി​നോ​ജ് ജോ​സ​ഫ് എ​ന്നി​വ​ർ മു​ന്നി​ലെ​ത്തി. കെ​മി​സ്ട്രി, ക​ന്പ്യൂ​ട്ട​ർ, മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, അ​ക്കൗ​ണ്ട​ൻ​സി, സൈ​ക്കോ​ള​ജി, ബി​സി​ന​സ് സ്റ്റ​ഡീ​സ്, ഗ​ണി​ത​ശാ​സ്ത്രം, സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി.

പ​ത്താം ക്ലാ​സി​ൽ 19 വി​ദ്യാ​ർ​ഥി​ക​ളും പ്ല​സ് ടു​വി​ൽ 25 പേ​രും ഫു​ൾ എ ​വ​ണ്‍ നേ​ടി. യ​ഥാ​ക്ര​മം 68, 71 പേ​ർ​ക്കു 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്കു​ണ്ട്.