ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളി തിരുനാളിനു കൊടിയേറി
1549631
Tuesday, May 13, 2025 6:35 PM IST
ഗുരുവായൂർ: സെന്റ് ആന്റണീസ് പള്ളി തിരുനാളിനു പാവറട്ടി സെന്റ് തോമസ് ആശ്രമാധിപൻ ഫാ. ജോസഫ് ആലപ്പാട്ട് കൊടിയേറ്റി. വികാരി ഫാ. സെബി ചിറ്റാട്ടുകര തിരുക്കർമങ്ങൾക്കു നേതൃത്വം നൽകി. കൈക്കാരൻമാരായ ബാബു ആന്റണി ചിരിയങ്കണ്ടത്ത്, ആന്റോ എൽ. പുത്തൂർ, ജിഷോ എസ്. പുത്തൂർ, ജനറൽ കണ്‍വീനർ എം. സ്റ്റീഫൻ ജോസ്, തോംസണ്‍ വെള്ളറ, ക്രിസ്റ്റഫർ ജോസഫ്, ടി.എ. കുരിയാക്കോസ് എന്നിവർ നേതൃത്വം നൽകി.
16, 17, 18, 19 തീയതികളിലായാണ് തിരുനാൾ.