പു​തു​ക്കാ​ട്: പ​റ​പ്പൂ​ക്ക​ര ഫൊ​റോ​ന തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ലെ വി​ശു​ദ്ധ ലോ​നാ​മു​ത്ത​പ്പ​ന്‍റെ തി​രു​നാ​ള്‍ 14,15, 16 തീ​യ​തി​ക​ളി​ല്‍ ആ​ഘോ​ഷി​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

നാ​ളെ രാ​വി​ലെ യൂ​ണി​റ്റു​ക​ളി​ലേ​ക്കു പു​റ​പ്പെ​ടു​ന്ന അ​മ്പു​പ്ര​ദ​ക്ഷി​ണ​ങ്ങ​ള്‍ രാ​ത്രി​യി​ല്‍ പ​ള്ളി​യി​ല്‍ തി​രി​ച്ചെ​ത്തി സ​മാ​പി​ക്കും. 15 നു ​വൈ​കീ​ട്ട് ആ​ന എ​ഴു​ന്ന​ള്ളി​പ്പോ​ടു​കൂ​ടി അ​മ്പു​പ്ര​ദ​ക്ഷി​ണ​ങ്ങ​ള്‍ പ​ള്ളി​യി​ല്‍ എ​ത്തി​ച്ചേ​രും. തു​ട​ര്‍​ന്നു പ്ര​സി​ദ്ധ​മാ​യ കൂ​ടു​തു​റ​ക്ക​ല്‍​ച​ട​ങ്ങും പ്ര​ദ​ക്ഷി​ണ​വും ന​ട​ക്കും. രാ​ത്രി​യി​ല്‍ പു​ണ്യാ​ള​ന്‍റെ തി​രു​മു​ടി​യെ​ഴു​ന്ന​ള്ളി​പ്പ് ന​ട​ക്കും.

തി​രു​നാ​ള്‍​ദി​ന​മാ​യ 16നു ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ര്‍​ബാ​ന​യ്ക്കു ഫാ. ​വി​നി​ല്‍ കു​രി​ശു​ത​റ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ഡ​യ​സ് ആ​ന്‍റ​ണി വ​ലി​യ​മ​ര​ത്തു​ങ്ക​ല്‍ സ​ന്ദേ​ശം ന​ല്‍​കും. ഉ​ച്ച​തി​രി​ഞ്ഞു വി​ശു​ദ്ധ കു​ര്‍​ബാ​ന, പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യു​ണ്ടാ​കും. വൈ​കീ​ട്ട് തി​രു​ശേ​ഷി​പ്പ് ആ​ശീ​ര്‍​വാ​ദം, ബാ​ൻ​ഡ് വാ​ദ്യാ​ഘോ​ഷം എ​ന്നി​വ ന​ട​ക്കും. രാ​ത്രി​യി​ല്‍ വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം മ​ദ്ബ​ഹ​യി​ലെ രൂ​പ​ക്കൂ​ട്ടി​ല്‍ പ്ര​തി​ഷ്ഠി​ക്കും.

23 ന് ​എ​ട്ടാ​മി​ട​വും ഊ​ട്ടു​തി​രു​നാ​ളും ആ​ഘോ​ഷി​ക്കും. വി​കാ​രി ഫാ. ​റാ​ഫേ​ല്‍ പ​ഞ്ഞി​ക്കാ​ര​ന്‍, സ​ഹ​വി​കാ​രി ഫാ. ​ആ​ല്‍​ബി​ന്‍ പു​തു​ശേ​രി, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ സൈ​മ​ണ്‍ ജോ​ണ്‍ പു​തു​പ്പു​ള്ളി​പ്പ​റ​മ്പി​ല്‍, സെ​ക്ര​ട്ട​റി റെ​ജി​ന്‍ പാ​ല​ത്തി​ങ്ക​ല്‍, ട്ര​സ്റ്റി ജോ​സ് ത​ട്ട്‌​ള എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.