മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ക​ള​ർ​കോ​ട് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ധ​ന​സ​ഹാ​യം. സ്റ്റു​ഡ​ന്‍റ് ബെ​ന​വ​ല​ന്‍റ് ഫ​ണ്ടി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ആ​ദ്യ​വി​ത​ര​ണ​വും വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​മോ​ഹ​ന​ൻ കു​ന്നു​മ്മ​ൽ നി​ർ​വ​ഹി​ച്ചു.

ആ​ല​പ്പു​ഴ ഗ​വ. ടി.​ഡി. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് അ​ഞ്ചു​ല​ക്ഷം രൂ​പ​വീ​തം ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ർ ആ​റി​നു രാ​ത്രി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​ന്നാം​വ​ർ​ഷ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​റു​പേ​രാ​ണു മ​രി​ച്ച​ത്.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി.​ജെ. ജെ​സി, പ്രോ-​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സി.​പി. വി​ജ​യ​ൻ, ര​ജി​സ്ട്രാ​ർ ഡോ. ​എ​സ്. ഗോ​പ​കു​മാ​ർ, സ​ർ​വ​ക​ലാ​ശാ​ലാ ഡീ​ൻ ഡോ. ​ആ​ശി​ഷ് രാ​ജ​ശേ​ഖ​ര​ൻ, മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​മി​റി​യം വ​ർ​ക്കി, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി. ​ഗോ​പ​കു​മാ​ർ, യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ആ​ഷി​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.