സു​നി​ൽകു​മാ​ർ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ
Thursday, April 18, 2024 1:48 AM IST
തൃ​ശൂ​ർ: ഇ​രി​ങ്ങാ​ല​ക്കു​ട മ​ണ്ഡ​ല​ത്തി​ൽ മൂ​ന്നാം​വ​ട്ട പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​എ​സ്. സു​നി​ൽകു​മാ​ർ, ഇ​രി​ങ്ങാ​ല​ക്കു​ട മാ​ർ​ക്ക​റ്റ്, കാ​ട്ടൂ​ർ മാ​ർ​ക്ക​റ്റ്, പ​ടി​യൂ​ർ മ​ഴു​വ​ഞ്ചേ​രി കു​ടും​ബ​യോ​ഗം, താ​ഴെ​ക്കാ​ട് തീ​ർ​ഥാട​ന ദേ​വാ​ല​യം, ശ്രീ ​താ​ഴേ​ക്കാ​ട് മ​ഹാ​ശി​വ​ക്ഷേ​ത്രം, പൈ​ല​റ്റ് സ്മി​ത്ത് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​ല്ലേ​റ്റും​ക​ര, സെ​ന്‍റ് ജോ​സ​ഫ് എം.​സി കോ​ണ്‍​വ​ന്‍റ് ക​രു​വ​ന്നൂ​ർ, ഗ്രാ​മി​ക കൊ​ന്പൊ​ടി​ഞ്ഞാ​മ​ക്ക​ൽ തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.

രാ​ത്രി​യി​ൽ തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന തി​രു​വ​ന്പാ​ടി, പാ​റ​മേ​ക്കാ​വ് വി​ഭാ​ഗ​ങ്ങ​ളു​ടെ വെ​ടി​ക്കെ​ട്ട് ആ​സ്വ​ദി​ക്കു​ന്ന​തി​നു കു​ടും​ബ​സ​മേ​തം വി.​എ​സ്. സു​നി​ൽകു​മാ​ർ എ​ത്തി​യിരുന്നു.