സെന്‍റ് ​ജോ​സ​ഫ്‌​സ് കോ​ള​ജി​ൽ അന്തർദേശീയ സെ​മി​നാ​ര്‍ സ​മാ​പി​ച്ചു
Monday, March 4, 2024 12:24 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് സോ​ഷ്യ​ല്‍വ​ര്‍​ക്ക് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റും കേ​ര​ള സ്റ്റേ​റ്റ് ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് അ​ഥോറി​റ്റി​യും റോ​ഡ്‌​സ് യൂ​ണി​വേ​ഴ്‌​സി​റ്റി മ​ക്ക​ണ്ട, സൗ​ത്ത് ആ​ഫ്രി​ക്ക​യു​മാ​യി സ​ഹ​ക​രി​ച്ച് ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ത്തി​യ ദ്വി​ദി​ന അന്തർദേശീയ സെ​മി​നാ​ര്‍ സ​മാ​പി​ച്ചു.

കി​ല ഡ​യ​റ​ക്ട​ര്‍ ഡോ. ​ജോ​യ് ഇ​ള​മ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കി​ല ഡി​സാ​സ്റ്റ​ര്‍ റി​സ്‌​ക് മാ​നേ​ജ്‌​മെന്‍റ് വി​ദ​ഗ്ധ​ന്‍ ഡോ. ​എ​സ്. ശ്രീ​കു​മാ​ര്‍, തി​രു​വ​ന​ന്ത​പു​രം ല​യോ​ള കോ​ള​ജ് ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ. ഡോ. ​ജ്യോ​തി കൃ​ഷ്ണ​ന്‍, കെ​എ​സ്ഡി​എം​എ ഹ​സാ​ര്‍​ഡ് അ​ന​ലി​സ്റ്റ് സു​സ്മി സ​ണ്ണി, ഇ​സാ​ഫ് സ്‌​മോ​ള്‍ ഫി​നാ​ന്‍​സ് ബാ​ങ്ക് സ​സ്റ്റെ​യി​നെ​ബി​ള്‍ ബാ​ങ്കിം​ഗ് വി​ഭാ​ഗം മേ​ധാ​വി​യും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ റെ​ജി കെ. ​ഡാ​നി​യ​ല്‍, ഡെ​റാ​ഡൂ​ണി​ല്‍ നി​ന്ന് ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്‌​മെന്‍റ് വി​ദ​ഗ്ധ​ന്‍ റോ​യ് അ​ല​ക്‌​സ്, പ​രി​സ്ഥി​തി ഫോ​ട്ടോ ജേ​ര്‍​ണ​ലി​സ്റ്റ് ശൈ​ലേ​ന്ദ്ര യ​ശ്വ​ന്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ടെ​ക്‌​നി​ക്ക​ല്‍ സെ​ഷ​ന്‍​സ് ന​ട​ത്ത​പ്പെ​ട്ടു.

ഇ​സാ​ഫ് സ്‌​മോ​ള്‍ ഫി​നാ​ന്‍​സ് ബാ​ങ്ക് സ്ഥാ​പ​ക​നും ഡ​യ​റ​ക്ട​റു​മാ​യ മാ​നേ​ജ​ര്‍ പോ​ള്‍ തോ​മ​സി​ന് ലൈ​ഫ് ടൈം ​അ​ച്ചീ​വ്‌​മെ​ന്‍റ് അ​വാ​ര്‍​ഡ് ന​ല്‍​കി ആ​ദ​രി​ച്ചു. സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്‌​മെ​നന്‍റ് ടാ​സ്‌​ക് ഫോ​ഴ്‌​സ് രൂ​പീ​ക​രി​ക്കു​മെ​ന്നും സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് ഗ്ലോ​ ബ​ല്‍ പീ​സ് കോ​ര്‍​പ്‌​സും ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് ടാ​സ്‌​ക് ഫോ​ഴ്‌​സും കോ​ള​ജ് വോളന്‍റിയേഴ്‌​സി​നാ​യി ഏ​പ്രി​ല്‍, മേയ് മാ​സ​ങ്ങ​ളി​ല്‍ ട്രെ​യി​നിം​ഗ് പ്രോ​ഗ്രാം ന​ട​ക്കു​ മെ​ന്നും സോ​ഷ്യ​ല്‍വ​ര്‍​ക്ക് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് മേ​ധാ​വി സി​സ്റ്റ​ര്‍ ഡോ. ​ജെ സിന്‍ സ​മാ​പ​നച്ച​ട​ങ്ങി​ല്‍ അ​റി​യി​ച്ചു.