കന്നുകാലികൾ ചത്തുവീഴുന്നു; ദേവികുളത്ത് ആശങ്ക
1465318
Thursday, October 31, 2024 4:16 AM IST
മൂന്നാർ: കന്നുകാലികൾ പിടഞ്ഞുവീണ് ചാകുന്നത് പതിവായതോടെ ദേവികുളത്തെ ജനങ്ങൾ ആശങ്കയിൽ. കഴിഞ്ഞ പത്തു ദിവസത്തിനിടെ ഏഴു പശുക്കളാണ് ദേവികുളത്ത് ചത്തുവീണത്. പേവിഷ ബാധയേറ്റതാണ് മരണകാരണമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ നിഗമനം.
മൃഗങ്ങൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഏതാനും നാളുകൾക്കു മുന്പ് ദേവികുളം ടൗണിൽ പേവിഷ ബാധയേറ്റ് ഒരു നായ ചത്തിരുന്നു.